പൂര്‍ണ്ണ നഗ്‌ന കുളിരംഗം ഒളിക്യാമറ വെച്ച് പകര്‍ത്തി വിവിധ പോണ്‍സൈറ്റില്‍ യുവതിയുടെ യഥാര്‍ത്ഥ പേരോടെ നല്‍കിയ ഹോട്ടല്‍ ശൃംഖലയ്‌ക്കെതിരേ 707 കോടി രൂപ ആവശ്യപ്പെട്ട് കേസ്

അമേരിക്കയിലെ പ്രമുഖ ആഡംബര ഹോട്ടലില്‍ താമസിക്കവേ കുളിദൃശ്യങ്ങള്‍ ഒളിക്യാമറ വെച്ചു പകര്‍ത്തി പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ ആഡംബര ഹോട്ടല്‍ ശൃംഖലയ്‌ക്കെതിരേ 100 മില്യന്‍ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവതി കോടതിയെ സമീപിച്ചു. ഹോട്ടല്‍ ഹില്‍ട്ടണെതിരേയാണ് യുവതി രംഗത്ത് വന്നത്.
യുവതിയുടെ യഥാര്‍ത്ഥ പേരോടു കുടിയാണ് ഇവരുടെ കുളിദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹില്‍ട്ടന്‍ ഹോട്ടലില്‍ താമസിക്കാന്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം. 2015 ജൂലൈയില്‍ ആല്‍ബനിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ താമസിക്കാന്‍ എത്തിയതായിരുന്നു.
നിയമബിരുദം നേടിയ യുവതി ഒരു പരീക്ഷ എഴുതാന്‍ വേണ്ടി എത്തിയപ്പോഴാണ് ഹോട്ടലില്‍ താമസിച്ചത്. പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 'ഇതു നിങ്ങളല്ലേ?' എന്നു ചോദിച്ച് പേരു സഹിതം പോണ്‍സൈറ്റിലെ ലിങ്ക് ഉള്‍പ്പെടെ ഒരു ഇ-മെയില്‍ കിട്ടിയപ്പോള്‍ ആണ് താന്‍ ചതിക്കപ്പെട്ട വിവരം യുവതി അറിഞ്ഞതു തന്നെ.
പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണി ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെങ്കിലും ഇതൊന്നും കാര്യമാക്കാതിരുന്നതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ സൈറ്റുകളിലേക്ക് വ്യാപിച്ചു. യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. നടപടി തന്നെ മാനസീകമായും അല്ലാതെയും പ്രശ്‌നങ്ങളിലാക്കിയെന്നും ചികില്‍സാ ചെലവ് ഉള്‍പ്പെടെ നല്‍കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു പലരുടെയും ദൃശ്യങ്ങള്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം അതിഥികളുടെ സുരക്ഷയ്ക്ക് എന്നും പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഞെട്ടിച്ചെന്നുമാണ് ഹോട്ടലിന്റെ ഭാഷ്യം. അടുത്തിടെയാണ് ഹോട്ടലില്‍ നവീകരണജോലികള്‍ നടന്നത്. എന്നാല്‍ ക്യാമറ പോലെയുള്ള ഒരു ഉപകരണവും കണ്ടിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതരും വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























