പാക്ക് സൈന്യം വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; അതിർത്തിയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗറിലെ ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ. രാവിലെ 10.45ഓടെയാണ് പാകിസ്ഥാന്‍ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം ആരംഭിച്ചത്.
ഇതേത്തുടർന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതികരിക്കുകയായിരുന്നുവെന്ന് ശ്രീനഗറിലെ ഇന്ത്യന്‍ സൈന്യത്തിന്റെ വക്താവായ കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഉറിയിലും മച്ചിലും നടന്ന വെടിവെപ്പ് കാരണം കാശ്‌മീരിലെ ഇരു ഭാഗത്തേക്കുമുള്ള വ്യവഹാരം നിറുത്തലാക്കിയിട്ടുണ്ട്. വെടിവെപ്പില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വെടിവെപ്പിനെ കുറിച്ച് സൈന്യത്തില്‍ നിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
നിരവധി തവണ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചതോടെ അതിര്‍ത്തിയില്‍ സ്ഥിതി വഷളാകുകയാണ്. 2017 മുതല്‍ പാകിസ്ഥാന്‍ 882 തവണ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ ആരോപിക്കുന്നുണ്ട്. ഇതേ കാലയളവില്‍ ഇന്ത്യ 1300 തവണ വെടിനിറുത്തള്‍ കരാര്‍ ലംഘിച്ചതായി പാകിസ്ഥാനും ആരോപണം ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























