വിജയ് മല്യ രാജ്യം വിട്ടതല്ലാ, മീറ്റിങിന് പോയതാണ് ! : 300 ബാഗുമായി മീറ്റിങിനോ?: മല്യയുടെ അഭിഭാഷകനെ പൊളിച്ചടുക്കി എന്‍ഫോഴ്‌സ്‌മെന്റ്

വിജയ് മല്യ രാജ്യം വിട്ടതല്ലെന്നും, 2016 മാര്‍ച്ചില്‍ ജനീവയില്‍ ഒരു യോഗത്തിനായാണ് പോയതെന്നും വാദിച്ച മല്യയുടെ അഭിഭാഷകനെ തകര്‍ത്ത് എന്‍ഫോഴ്‌സമെന്റ്. 300 ബാഗുകളും സ്‌പെഷ്യല്‍ കാര്‍ഗോയുമായി ആരെങ്കിലും യോഗത്തിനു പോകുമോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിലായിരുന്നു വാദം.
എന്‍ഫോഴ്‌സമെന്റ് പറഞ്ഞത് പോലെ രഹസ്യമായല്ല തന്റെ കക്ഷി രാജ്യം വിട്ടതെന്ന് മല്യയുടെ അഭിഭാഷകനായ അമിത് ദേശായി കോടതിയില്‍ പറഞ്ഞു. അങ്ങനെ രഹസ്യമായ ഒരു യാത്ര നടന്നിട്ടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോയത്, ദേശായി പറഞ്ഞു.
എന്നാല്‍ എന്‍ഫോഴ്‌സമെന്റ് കൗണ്‍സല്‍ ഡിഎന്‍ സിങ് ദേശായിയുടെ വാദം ഖണ്ഡിച്ചു. യോഗത്തില്‍ പങ്കെടുക്കാനായണ് മല്യ പോയതെന്ന് തെളിയിക്കുന്ന ഒന്നും തന്നെയില്ല. 300 ബാഗുകളും കാര്‍ഗോയുമായി ആരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ പോവുക, സിങ് ചോദിച്ചു.
രാജ്യത്തെ വിവിധ ബാങ്കുകളില്‍ വായ്പയെടുത്ത് മുങ്ങി ബ്രിട്ടനില്‍ കഴിയുന്ന മല്യയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ പാര്‍പ്പിക്കുന്നത് ആര്‍തര്‍ റോഡ് ജയിലിലെ കസബിന്റെ തടവറയില്‍ ആണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിനെ പാര്‍പ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിലാകും മല്യയെയും തടവില്‍ പാര്‍പ്പിക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള ജയിലില്‍ മുഴുവന്‍ സമയവും സി.സി.ടി.വി സൗകര്യത്തിലായിരിക്കും.
തീപിടിത്തവും ബോംബാക്രമണവും ചെറുക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ തടവറയിലുണ്ട്. കസബിനെ പാര്‍പ്പിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ ജയിലില്‍ ഏര്‍പ്പെടുത്തിയത്. ബാരക്കിനോട് ചേര്‍ന്നുള്ള പ്രത്യേക ഡിസ്‌പെന്‍സറിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ സെല്ലിനോട് ചേര്‍ന്ന് യൂറോപ്യന്‍ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്. ജയിലിലെ മറ്റ് ശുചിമുറികളെല്ലാം ഇന്ത്യന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒന്‍പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകള്‍ നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി രണ്ട് ദിവസം മുമ്പായിരുന്ന ഉത്തരവിട്ടത്. കിംഗ്ഫിഷര്‍ ബിയര്‍, വിമാന കമ്പനികളുടെ ഉടമയായിരുന്ന മല്യ 2016 മാര്‍ച്ചിലാണ് ഇന്ത്യ വിട്ടത്. എന്നാല്‍ ഇന്ത്യ വിട്ട് വന്നതല്ലെന്നും വായ്പാ തുക തിരിച്ചടയ്ക്കാമെന്നും മല്യ കോടതിയെ അറിയിച്ചിരുന്നു. ചതി, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ മല്യയ്‌ക്കെതിരെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സിക്ക് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചതായി ജഡ്ജി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 1993 ലെ ഇന്ത്യ-ബ്രിട്ടണ്‍ കുറ്റവാളികളെ വിട്ടുകിട്ടല്‍ ഉടമ്പടി പ്രകാരമാണ് മല്യയെ കൈമാറുന്നത്.
https://www.facebook.com/Malayalivartha


























