ഇന്ത്യയിലേയ്ക്ക് മടങ്ങാത്തത്ത് ജീവന് ഭീഷണിയുള്ളതിനാൽ ! ; കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി അഭ്യർത്ഥനയുമായി കോടതിയിൽ

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ കേസിൽ നടപികള്‍ നേരിടുന്ന വജ്ര വ്യാപാരി നിരവ് മോദി അഭ്യർത്ഥനയുമായി കോടതിയിൽ. തന്റെ കേസ് രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് മടങ്ങാത്തത് സുരക്ഷാ ഭീതിയുള്ളതിനാലുമാണെന്ന് നീരവ് കോടതിയെ അറിയിക്കുകയായിരുന്നു.
നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിക്കുള്ള മറുപടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാര്‍ തന്നെ കുറ്റക്കരനായി വിധിച്ചു കഴിഞ്ഞിരിക്കുകയാണ്. തന്റെ കോലം കത്തിക്കുകയും, ഭീഷണി മുഴക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇന്ത്യയിലേക്കു മടങ്ങുന്നത് ജീവന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് മോദിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച മറുപടിയില്‍ ചൂണ്ടിക്കാട്ടി.
താന്‍ രാജ്യത്തു നിന്ന് പോന്ന് ഏറെക്കാലം കഴിഞ്ഞാണ് കേസ് ചാര്‍ജ് ചെയ്തതെന്നും, തീര്‍ത്തും ദുര്‍ബലമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. തങ്ങളുടെ സമന്‍സിന് കൃത്യമായി മറുപടി നല്‍കാന്‍ മോദി തയാറായിട്ടില്ലെന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ് സമ്പാദിച്ച ശേഷം വിദേശത്തുള്ള ക്രെഡിറ്റ് ഏജന്‍സികളില്‍ നിന്ന് ആയിരക്കണക്കിനു കോടി രൂപ നിരവ് മോദിയും, അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കൂടി വെട്ടിച്ചെടുത്തു എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha


























