Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതിൽ പണിയാൻ ഫണ്ട് തന്നില്ലെങ്കിൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കും ! ; ഡെമോക്രറ്റുകളുമൊത്തുള്ള ചർച്ച പരാജയപ്പെട്ടതോടെ ഭീഷണിയുമായി പ്രസിഡന്റ് ട്രംപ്

07 JANUARY 2019 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

അമേരിക്കയിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ മെ​ക്സി​ക്ക​ന്‍ അ​തി​ര്‍ത്തി​യി​ല്‍ മതിൽ പണിയാനുള്ള ഫണ്ട് ലഭിച്ചില്ലെങ്കിൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അമേരിക്കൻ പ്രെസിഡെന്റ് ഡൊണാൾഡ് ട്രംപ്. മുൻപ് മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹിരിക്കാന്‍ ഡെമോക്രാറ്റ് നേതാക്കളുമായി പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം കാണാതെ ചർച്ച പിരിയുകയിരുന്നു. ഇതിനു പിന്നാലെയാണ് ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ട്രംപിന്റെ ഭീഷണി.

ജ​ന​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സിയുൾപ്പെടെയുള്ള ഡെ​മോ​ക്രാ​റ്റി​ക്​ നേ​താ​ക്ക​ളു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക്കു​ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഭ​ര​ണ​സ്​​തം​ഭ​ന​മൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ട്രം​പ്​ വ​ഴ​ങ്ങി​യി​ല്ല.

മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന നി​ല​പാ​ട്​ മാ​റ്റാ​നും ത​യാ​റാ​യി​ല്ല. മ​തി​ലി​ന്​ 560 കോ​ടി ഡോ​ള​റിന്റെ ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ബി​ല്ല്​ യു.​എ​സ്​ കോ​​ൺ​ഗ്ര​സ്​ പാ​സാ​ക്ക​ണ​മെ​ന്നാ​ണ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി​ല്ല്​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റ്​ ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന്​ രാ​ജ്യം ഭാ​ഗി​ക ഭ​ര​ണ​സ്​​തം​ഭ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി. രാ​ജ്യ​ത്തിന്റെ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജ​ന​പ്ര​തി​നി​ധി സ​ഭ മ​തി​ൽ നി​ർ​മാ​ണ​ത്തി​നൊ​ഴി​കെ​യു​ള്ള സാ​മ്പ​ത്തി​ക ബി​ല്ലു​ക​ൾ പാ​സാ​ക്കി. എ​ന്നാ​ൽ, മെ​ക്സി​ക്ക​ന്‍ മ​തി​ല്‍ നി​ർ​മാ​ണ ഫ​ണ്ട് ല​ഭി​ക്കാ​തെ ഒ​രു ബി​ല്ലി​ലും ഒ​പ്പി​ടി​ല്ലെ​ന്നാ​ണ്​ ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പ്. പ​ദ്ധ​തി​ക​ള്‍ക്ക് ത​ട​സ്സം നി​ന്നാ​ല്‍ ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​ക്കു​മെ​ന്നും അ​ത് വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്നേ​ക്കാ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

യുദ്ധ സമയത്തോ, നാഷണല്‍ എമര്‍ജന്‍സി സമയത്തോ മിലിട്ടറിപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റിന് അമേരിക്കന്‍ നിയമം പ്രത്യേക അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ഫണ്ട് പ്രതിരോധ വകുപ്പില്‍ നിന്നാണ് വരേണ്ടത്. കോണ്‍ഗ്രസ് പ്രതിരോധ കാര്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടായിരിക്കണം അത്. മതില്‍ നിര്‍മാണത്തിനു വേണ്ടി ട്രംപ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നാല്‍ റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്നും എതിര്‍പ്പ് ഉയര്‍ന്നേക്കാം. മാത്രവുമല്ല, ഡെമോക്രാറ്റുകള്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്.

ബി​ല്ലു​ക​ളി​ല്‍ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന ട്രം​പിന്റെ നി​ല​പാ​ടി​നെ തു​ട​ര്‍ന്ന് ട്ര​ഷ​റി സ്തം​ഭ​നം നീ​ളു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​രം, ഗ​താ​ഗ​തം, കൃ​ഷി, നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള ധ​ന​വി​ഹി​തം ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡി​സം​ബ​ര്‍ 22 മു​ത​ല്‍ എ​ട്ടു​ല​ക്ഷം പേ​ര്‍ക്ക് ശ​മ്പ​ളം കി​ട്ടി​യി​ട്ടി​ല്ല. മ​തി​ല്‍ നി​ർ​മാ​ണ​ത്തി​നെ​തി​രെ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അതേസമയം ഡിസംബര്‍ 23 ന് ആരംഭിച്ച ഭാഗിക ഷട്ട്ഡൗണിനെ തുടര്‍ന്ന് എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലോ , ശമ്പളമില്ലാത്ത ജോലിയിലോ ആണ്. രാജ്യത്തിന്റെ ഗുണത്തിനും, സുരക്ഷയ്ക്കും മതില്‍ അനിവാര്യമാണ്. കോണ്‍ഗ്രസിനെ മറികടന്ന് നാഷണല്‍ എമര്‍ജന്‍സി എന്ന നിലയില്‍ മതില്‍ നിര്‍മാക്കാന്‍ താന്‍ തയ്യാറായേക്കുമെന്നും ട്രംപ് സൂചന നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (2 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (2 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (3 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (8 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (8 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (8 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (8 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

Malayali Vartha Recommends