യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി... ബിൽ കുടിശ്ശിക കാരണം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കച്ചതിനെത്തുടർന്ന് സ്തംഭിച്ച മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും മിഴിതുറന്നു.
കഴിഞ്ഞദിവസം മുതൽ പിഴ ചുമത്തിത്തുടങ്ങി. നേരത്തേ കാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങളും ഉടന്‍ അപ്‌ലോഡ് ചെയ്യുന്നതാണ്. എ.ഐ കാമറകളുടെ മേൽനോട്ടവും നടത്തിപ്പും കെൽട്രോണിനാണുള്ളത്. കരാർ പ്രകാരം റോഡ് സുരക്ഷ അതോറിറ്റി കെൽട്രോണിന് നിശ്ചിത ഗഡുകളായി പണം അനുവദിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെല്‍ട്രോണിന് ഇന്റര്‍നെറ്റ് ബിൽ അടയ്ക്കാനാകാത്തതാണ് എ.ഐ കാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. കെൽട്രോണിനുള്ള കുടിശ്ശിക തീർപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച ആരംഭിച്ചു. ഇതിൽ വിശ്വാസമർപ്പിച്ച് കെൽട്രോൺ സ്വന്തംനിലയ്ക്ക് തുക അടച്ചതോടെയാണ് ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്.
"
https://www.facebook.com/Malayalivartha

























