കണ്ണീർക്കാഴ്ചയായി... സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മുക്കത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം.
മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അമലാണ്(7) മരിച്ചത്. വെസ്റ്റ് ചേന്ദമംഗല്ലൂരിലെ കറുത്തേടത്ത് ഭാഗത്തെ വളവിലായിരുന്നു അപകടം സംഭവിച്ചത്.രണ്ടുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ, കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. . മണാശ്ശേരിയിൽ നിന്ന് പുൽപറമ്പിലേക്ക് പോവുകയായിരുന്നു ഓട്ടോ. പിതാവ്: പാഴൂർ കാവുങ്ങൽ ഷമീഷ് മച്ചിങ്ങൽ, (മാതൃഭൂമി ലീഡ് യു.ഐ ഡിസൈനർ) മാതാവ്: ബിനി, ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha

























