ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ വാങ്ങാൻ ആളുകൾ വന്നില്ല; കാരണം ഇതാണ്

ലേലത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ പെയിന്റിംഗുകളും മറ്റു വസ്തുക്കളും വാങ്ങാൻ ആരും വന്നില്ല. പെയിന്റിംഗുകള്‍ക്ക് തീ പൊള്ളുന്ന വിലയായിരുന്നു ഏര്പെടുത്തിയിരുന്നത്. അതിനാൽ ഇവ വാങ്ങാന്‍ ആരും തന്നെ തയാറായില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം സംഘടിപ്പിച്ചത്.
ഹിറ്റ്ലറുടെ അഞ്ചു പെയിന്റിംഗുകളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്ലര് കമ്പനി ന്യൂറംബര്‍ഗില്‍ ലേലത്തിനു വച്ചത്. 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകള്‍ വാങ്ങി. എന്നാല്‍ സ്വസ്തിക ചിഹ്നമുള്ള ചൂരല്‍ക്കസേര അടക്കമുള്ളവ വിറ്റുപോയില്ല.
'ഹിറ്റ്ലര്‍' എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യാജമായിരിക്കാമെന്ന അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടര്കളറിന് 51,000 ഡോളറാണ് വില ഇട്ടിരുന്നത്.
https://www.facebook.com/Malayalivartha


























