വിവിധ കേന്ദ്ര സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ലിജു; സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി, സഹായങ്ങൾ നൽകണമെന്ന് ആവശ്യം

സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്ര സംഘങ്ങളുമായി മന്ത്രി എം ലിജു കൂടിക്കാഴ്ച നടത്തി. നാഷണൽ കോ- ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പങ്കജ് കുമാർ ബൻസാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം, നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ചെയർമാൻ വിശാൽ സിംഗ് എന്നിവരുമായാണ് മന്ത്രി ഇന്ന് ഡൽഹിയിൽ ചർച്ച നടത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി, സഹായങ്ങൾ നൽകണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി NCDC യോട് ആവശ്യപ്പെട്ടു.
NCDC കേരളത്തിൽ നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ എങ്ങനെ വർധിപ്പിക്കാം, NCDC യുടെ സഹകരണം കൂടുതൽ ഏതൊക്കെ മേഖലകളിലേക്ക് വർധിപ്പിക്കാം എന്നീ കാര്യങ്ങളും ചർച്ചയുടെ ഭാഗമായി. NCDC ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മികച്ച പദ്ധതികളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവെച്ചു.
സഹകരണ പ്രസ്ഥാനങ്ങൾ വഴിയുള്ള കാർഷിക മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിഷയങ്ങൾ NCCF മായുള്ള ചർച്ചയുടെ ഭാഗമായി. ഇത്തരത്തിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾക്ക് വിപണി ദൗർലഭ്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്റെയും കൂടുതൽ ഉത്പന്നങ്ങൾ വ്യാപകമായി കൃഷി ചെയ്താൽ അവ NCCF തന്നെ സംഭരിക്കുന്നതിന്റെയും സാധ്യതകൾ കൂടി ചർച്ച ചെയ്തു.
https://www.facebook.com/Malayalivartha


























