സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്

വെനസ്വേലയിൽ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ യാതൊരു കാരണവശാലും പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്.ഇത് പ്രതിസന്ധി മറികടക്കാനുള്ള ഉചിതമായ തീരുമാനമല്ലെന്നാണ് വിലയിരുത്തൽ. വിദേശ കാര്യമന്ത്രാലയ മേധാവി എലിയറ്റ് ഏങ്കലാണ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്.
വെനസ്വേലയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഖേദിക്കുന്നു, എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ പ്രശ്ന പരിഹാരത്തിനായി അയക്കുന്നത് നല്ലതല്ല. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസാണ്. അതിനാല്‍ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് എടുത്ത നിലപാടിനെ അംഗീകരിക്കില്ലെന്നും എലിയറ്റ് ഏങ്കല്‍ വ്യക്തമാക്കി.
എന്നാല്‍ വെനസ്വേലയില്‍ പ്രസിഡന്‍റ് നിക്കോളാസ് മദിരോ നടത്തുന്ന ഏകാധിപത്യ ഭരണത്തെ തടയിടാന്‍ ഏത് മാര്‍ഗം സ്വീകരിക്കാനും തയ്യാറാണെന്നും ട്രംപ് വ്യകതമാക്കി. വെനസ്വേലയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഏത് വിധേനയും ഭക്ഷണവും മറ്റും എത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.
https://www.facebook.com/Malayalivartha


























