അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലൻ അതിർത്തിയിൽ

വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ കൊളംബിയയില്‍ എത്തി. വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് സഹായവുമായി അമേരിക്കയുടെ വിമാനങ്ങള്‍ അതിര്‍ത്തി പ്രദേശമായ കൊളംബിയയിലെത്തിയത്.
വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തങ്ങളുടെ കയ്യിലാണെന്നും സഹായമെത്തിക്കാനുള്ള അമേരിക്കൻ ശ്രമം രാഷ്ട്രീയ നാടകമായെ കാണാന്‍ കഴിയൂ എന്നും ഉള്ള നിക്കോളാസ് മദുറോയുടെ പ്രതികരണത്തിന് പിന്നാലെയാണ് അവശ്യ വസ്തുക്കളുമായി രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ കൊളംബിയയില്‍ എത്തിയത് .
എയര്‍ ഫോഴ്സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. ഉടനെ തന്നെ മറ്റൊരു വിമാനവും സഹായവുമായി കൊളംബിയയിലെത്തും.പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോവിന്റെ പ്രഖ്യാപന പ്രകാരമാണ് വെനസ്വേലയിലേക്ക് അമേരിക്കയുടെ സഹായമെത്തിയത്.
സഹായം എത്താതിരിക്കാന്‍ കൊളംബിയയേയും വെനസ്വേലയേയും ബന്ധിപ്പിക്കുന്ന പാലം അടച്ചാണ് മദുറോ പ്രതിഷേധിച്ചത്. മദുറോയുടെ എതിർപ്പ് അവഗണിച്ചാണ് യു.എസ് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവ എത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























