പാകിസ്ഥാന് ഇറാഖിന്റെ താക്കീത്... ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം, ഇതിന് കടുത്തവില പാകിസ്ഥാന്‍ നല്‍കേണ്ടി വരുമെന്ന് ഇറാന്‍

പാകിസ്ഥാന് ഇറാഖിന്റെ താക്കീത്. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം ഇതിന് കടുത്തവില പാക്സ്ഥാന്‍ നല്‍കേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി . കഴിഞ്ഞ ഒരു വര്‍ഷം തുടര്‍ച്ചയായി ഭീകരാക്രമണം നടത്തിട്ടും പാകിസ്ഥാന്‍ നപടി ഒന്നും സ്വീകരിച്ചില്ല അതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിരിക്കുന്നത്.
പാകിസ്ഥാനിലെ ഭീകരാക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികളെന്നും സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും ഇറാന്‍ കുറ്റപ്പെടുത്തി. അതേസമയം പുല്‍വാമ 'ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യയും രംഗത്തെത്തി. പാകിസ്താനെ സാമ്പത്തിക ഘടനയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ ആദ്യം നടത്തുക. രാജ്യാന്തര തലത്തിലെ നീക്കത്തിലൂടെ പാകിസ്താന്റെ സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ് ലക്ഷ്യം.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും ഇതിന്റെ ഭാഗമാണ്. എഫ് എ ടി എഫ് എന്ന് അറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്‍ ഇപ്പോഴുള്ളത്. രാജ്യാന്തര വ്യാപാരത്തേയും സാമ്പത്തിക ക്രയവിക്രയങ്ങളെയും പാകിസ്ഥാന് സാധാരണ രീതിയില്‍ ഇതു മൂലം നടത്താന്‍ സാധിക്കില്ല.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയാണ് പാകിസ്ഥാനെതിരെ രംഗത്തു വന്നത്. ഇതിന!്‌റെ അടിസ്ഥാനത്തില്‍ 2018 ജൂണില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിച്ച എഫ്എടിഎഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി 27 നിര്‍ദേശങ്ങളും അവര്‍ക്ക് നല്‍കിയിരുന്നു. ഇവ കൃത്യമായി പിന്‍തുടര്‍ന്നുവെന്ന് രാജ്യന്തര സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പട്ടികയില്‍ നിന്ന് പാകിസ്ഥാന് ഒഴിവാകാന്‍ സാധിക്കു.
ഇന്നു മുതല്‍ പാരീസില്‍ ചേരുന്ന എഫ്എടിഎഫ് യോഗത്തില്‍ പുല്‍വാമ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കും. മൂന്നു ഘട്ടങ്ങളിലായി തീവ്രവാദത്തെ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ പാകിസ്ഥാന്‍ വിശദീകരിക്കണമെന്നാണ് ചട്ടം. നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പാകിസ്ഥാന്റെ സ്ഥാനം കരിമ്പട്ടികയിലേക്ക് മാറും.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലുള്ള പാകിസ്ഥാന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇപ്പോള്‍ തന്നെ പല വിലക്കുകളും നേരിടുന്നുണ്ട്. രാജ്യാന്തര സമൂഹത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലൂടെ തീവ്രവാദ അവരുടെ സാമ്പത്തിക മേഖലയ്ക്ക് കൂടി പ്രഹരം നല്‍കുകയെന്ന ലക്ഷ്യം കൂടി ഇന്ത്യ മുന്നില്‍ കാണുന്നുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























