കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ പുതിയേടം തെക്കേ അങ്ങാടി മാടവനത്തറ വീട്ടില്‍ ബൈജു മകന്‍ നന്ദു കൃഷ്ണ്‍ (15) പുതിയേടം വല്ലൂരാന്‍ ജോയി മകന്‍ അനില്‍ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 8 .45 ഓടെ കാഞ്ഞൂര്‍ സന്റെ് മേരീസ് പള്ളിക്ക് സമീപത്തായിരുന്നു അപകടം .
നന്ദുവും, അനിലും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റരു വാഹനത്തെ മറിക്കടക്കാനായി ശ്രമിക്കുന്നതിനിടെ മതിലില്‍ ഇടിക്കുകയായിരുന്നു.നന്ദു കൃഷ്ണ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കുളിലെ 10 ക്ലാസ് വിദ്യാത്ഥിയാണ് . ബിന്ദുവാണ് നന്ദു കൃഷ്ണന്റെ മാതാവ്. സില്‍വിയാണ് അനിലിന്റെ മാതാവ്. അഖില്‍ സഹോദരന്‍.
https://www.facebook.com/Malayalivartha


























