സിംബാബ്‍വെയില്‍ സ്വര്‍ണ്ണ ഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

സിംബാബ്‍വെയില്‍ സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹം പുറത്തെടുത്തു. ഖനിയില്‍ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടം നടന്ന് രണ്ട് ദിവസമാകുമ്പോഴും ജീവനോടെ പുറത്തെടുക്കാനായത് 8 പേരെയാണ്. പലരുടെയും നില ഗുരുതരമാണ് . വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. 70 ഓളം പേരാണ് ഖനിയില്‍ കുടുങ്ങിയത്.
100 മീറ്ററിലധികം താഴ്ചയിലാണ് ആളുകള്‍ കുടുങ്ങിയത്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനം സുഗമമായിരുന്നില്ല. അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കുമ്പോഴായിരുന്നു അപകടം. സംഭവം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ചുണ്ട്.
https://www.facebook.com/Malayalivartha


























