ഭീകര സംഘടനകളെ സഹായിക്കുന്ന പാക്സിതാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ

പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ. ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടിനെതിരെയാണ് ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ വ്യക്തമാക്കി.വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇറാന്‍ വിദേശ കാര്യ സഹമന്ത്രി സയ്യ്ദ് അബ്ബാസുമായി കൂടിക്കാഴ്തച്ച നടത്തി. അതേ സമയം കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി സുഷമ ഇറാനില്‍ ഇറങ്ങിയത്. ഇറാന്‍ വിദേശകാര്യമന്ത്രിയുമായി അവര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായത്.
https://www.facebook.com/Malayalivartha


























