ചിറ്റഗോംഗ് ചേരിയിൽ വൻ തീപ്പിടിത്തം; ഒൻപതു പേർ വെന്തുമരിച്ചു; അൻപതോളം പേര്‍ക്ക് പൊള്ളലേറ്റു

ബംഗ്ലാദേശിലെ തീരദേശ നഗരമായ ചിറ്റഗോംഗില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഒൻപതു പേര് മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അൻപതോളം പേര്‍ക്ക് പൊള്ളലേറ്റതായും അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തീപിടിത്തത്തിൽ 200 ഓളം കുടിലുകള്‍ കത്തിയമര്‍ന്നതായാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് ഭീരാ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സെർക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുടിലുകളിലേയ്ക്ക് അളിപ്പിടിച്ച തീ പിന്നീട് സമീപ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് തീയണക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























