Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു, ബഹിരാകാശ മാലിന്യം സൃഷ്ടിച്ചെന്ന് ഇന്ത്യയ്‌ക്കെതിരെ നാസ തലവന്റെ രൂക്ഷ വിമര്‍ശനം

02 APRIL 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം, പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തത് ഭയാനകമായ സാഹചര്യമൊരുക്കിയിരിക്കയാണെന്ന് നാസ. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങള്‍ക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ഇന്ത്യ ഉപഗ്രഹം തകര്‍ത്തപ്പോള്‍ ചിതറിത്തെറിച്ച 400 കഷ്ണങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.

നൂറുകണക്കിനു ചെറു കഷ്ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കാന്‍ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണു ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. അതിനെക്കാള്‍ ചെറിയ കഷ്ണങ്ങള്‍ ഒരു തരത്തിലും കണ്ടെടുക്കാന്‍ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്- ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.

ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്ത കൃത്രിമോപഗ്രഹം, ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളളതാണ്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം, കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണ് വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിന് ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണ് നിലവില്‍ ഉളളതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്.

ബഹിരാകാശത്ത് അധികം വലുപ്പമുളള 23,000 ഓളം വസ്തുക്കള്‍ ഒഴുകി നടക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിഷന്‍ ശക്തിയുടെ ഭാഗമായി ഇന്ത്യ നടത്തിയ ഉപഗ്രഹവേധ പരീക്ഷണം, ബഹിരാകാശ മാലിന്യം സൃഷ്ടിച്ചെന്ന യുഎസ് വിമര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് ശാസ്ത്രലോകത്തുനിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ വിമര്‍ശനം. ബഹിരാകാശത്തെ കിടമല്‍സരത്തിന്റെ ലക്ഷണമായി ഇന്ത്യന്‍ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നില്‍ക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാല്‍ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാല്‍ 'ശക്തി ദൗത്യം' പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാല്‍ പ്രശ്‌നം കുറവാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഈ മേഖലയില്‍ അധികം ഉപഗ്രഹങ്ങള്‍ ഇല്ല. 2007-ല്‍ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്നു ചൈന നടത്തിയ എസാറ്റ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ 2013-ല്‍ ഒരു റഷ്യന്‍ ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'മിഷന്‍ ശക്തി' എന്നു പേരിട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എ-സാറ്റ് മിസൈല്‍ സാങ്കേതികവിദ്യ 2012-ല്‍ ആര്‍ജിച്ചിരുന്നെങ്കിലും യഥാര്‍ഥ ഉപഗ്രഹത്തെ തകര്‍ത്തുള്ള പരീക്ഷണം ആദ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (27 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (31 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (48 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (3 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

Malayali Vartha Recommends