മോദിപ്പേടിയിൽ പാകിസ്ഥാൻ ഇന്ത്യയുമായി ചർച്ചക്ക് റെഡി; കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ രാജ്യാന്തര മധ്യസ്ഥതയില് ചർച്ചക്ക് തയ്യാറാണെന്ന് ഇമ്രാന് ഖാന്

ഇന്ത്യയുമായി ചര്ച്ചയാകാമെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ രാജ്യാന്തര മധ്യസ്ഥതയില് ചർച്ചക്ക് തയ്യാറാണെന്ന് ഇമ്രാന് ഖാന് വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഒരു റഷ്യന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്ച്ചയാകാമെന്ന നിര്ദേശം മുന്നോട്ടുവച്ചത്.
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി. കാഷ്മീർ ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ലഭിച്ച വലിയ ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാൻ പറഞ്ഞു. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യൻ നേതൃത്വവുമായി സംസാരിക്കുന്നതിനുള്ള മികച്ച അവസരമായാണ് ബിഷ്കെക് ഉച്ചകോടിയെ കാണുന്നതെന്നും ഇമ്രാൻ പറഞ്ഞു. നിലവിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാൻ അതിന്റെ അയൽക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്- ഇമ്രാൻ പറഞ്ഞു.
എന്നാൽ പാക്കിസ്ഥാനുമായി ഉടൻ ചർച്ചകൾക്ക് തയാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാൻ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യ നയമായാണ് അവർ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിക്ക് മുന്നോ ടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്നും മോദി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ പ്രധാനമന്ത്രിക്കസേരയിൽ കൂടുതൽ കരുത്തനായശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണു ഷാങ്ഹായിലേത്. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തികസുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ. എസ്സിഒ സമ്മേളനത്തിനായി കിർഗിസ്ഥാൻ തലസ്ഥാ നത്ത് വ്യാഴാഴ്ചയാണ് മോദി എത്തിയത്.
അതേസമയം, ഷാങ്ഹായ് ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി ചർച്ച നടത്തും. ഇറാൻ, കസാക്കിസ്ഥാൻ, ബെലാറസ്, മംഗോളിയ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായാണ് കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha