സിംഹത്തെ വേട്ടയാടി കൊന്ന ശേഷം ചുംബനം; പൈശാചിക ചുംബനമെന്ന് സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയില്‍ ലെഗെലേല സഫാരിയില്‍ പങ്കെടുത്ത കനേഡിയന്‍ ദമ്പതികള്‍ സിംഹത്തെ വേട്ടയാടി കൊന്നതിനു ശേഷം അതിന്റെ മൃതദേഹത്തോട് ചേര്‍ന്നിരുന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു. ഡാരണ്‍, കരോലിന്‍ കാര്‍ട്ടര്‍ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്.
ലെഗെലേല സഫാരി അധികൃതരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. ട്രോഫി ഹണ്ടിങ് എന്ന ഇത്തരം വേട്ടയാടല്‍ രീതി നിര്‍ത്തലാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും സംഘാടകര്‍ക്ക് യാതൊരു കുലുക്കവുമില്ല. പൈശാചിക ചുംബനം എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്.
ബിസിനസുകാരായ ഈ ദമ്പതികളെ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തിയും അസഭ്യം പറഞ്ഞും പലരും രംഗത്തെത്തി. സംഭവത്തില്‍ പ്രതികരണം തേടിയ കാര്‍ട്ടര്‍ എന്നാല്‍ കൂടുതലൊന്നും സംസാരിച്ചില്ല. അതില്‍ പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. രാഷ്ട്രീയപരമായിട്ടുളളതാണ് അത്, അദ്ദേഹം പറഞ്ഞു.
സിംബാബ്വെയിലെ ഹ്വാങെ ദേശീയോദ്യാനത്തില്‍ 2015-ല്‍ വേട്ടയാടി കൊല്ലപ്പെട്ട സെസില്‍ എന്ന സിംഹത്തെ ഓര്‍മിപ്പിക്കുന്നതാണ് പുതിയ സംഭവമെന്ന് പലരും പ്രതികരിച്ചു. കറുത്ത താടി രോമങ്ങളുള്ള ലോകത്തിലെ അപൂര്‍വ സിംഹങ്ങളിലൊന്നായിരുന്നു സെസില്‍.
വാള്‍ട്ടര്‍ ജെ പാല്‍മര്‍ എന്ന അമേരിക്കന്‍ ഡെന്റിസ്റ്റായിരുന്നു സെസിലിന്റെ ജീവനെടുത്തത്. അന്ന് ലോകവ്യാപകമായി പ്രകൃതിവാദികള്‍ ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha