ഭാവിയില്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും എന്ന ശാസ്ത്ര ലോകത്തിന്റെ സ്വപ്നത്തിലേക്കുള്ള സുപ്രധാന ചുവടു വെയ്പ്പ്; ഈ കണ്ടുപിടിത്തം ലോകത്തെതന്നെ ഞെട്ടിക്കുന്നു

ശാസ്ത്രം അതിവേഗം ബഹുദൂരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ രണ്ടു തലച്ചോറുകള്‍ തമ്മില്‍ ബന്ധിപ്പിന്ന രീതിതന്നെ പ്രാവര്‍ത്തികമായേക്കാം. അതിനുള്ള കരുനീക്കങ്ങള്‍ ശാസ്ത്രം നടത്തുമ്പോള്‍ അതിന് നാഴികകല്ലായേക്കാവുന്ന കണ്ടുപിടിത്തം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിക്കഴിഞ്ഞു ഇലോണ്‍ മസ്‌കിനാണ് ഈ ഒരു കണ്ടുപിടിത്തം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. തലച്ചോറിനെയും യന്ത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ന്യൂറാലിങ്ക് തുടങ്ങിവെച്ച ഗവേഷണ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇലോണ്‍ മസ്‌ക് തന്നെ വെളിപ്പെടുത്തി. മുടിനാരിനേക്കാള്‍ കനം കുറഞ്ഞ നേര്‍ത്ത ഇലക്ട്രോഡ് നാരുകള്‍ ഉപയോഗിച്ചാണ് മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടര്‍ ചിപ്പുമായി ബന്ധിപ്പിക്കുന്നത്. ഏറെ നാള്‍ ഈടു നില്‍ക്കുമെന്ന് ന്യൂറാലിങ്ക് അവകാശപ്പെടുന്ന ഈ നാരുകളും അതിന്റെ പ്രവര്‍ത്തനവും സ്‌കും സംഘവും ലോകത്തിന് പരിചയപ്പെടുത്തി. പരസഹായമില്ലാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സ്വന്തം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയാണ് ന്യൂറാലിങ്കിന്റെ ആദ്യ ഉദ്യമം.
ന്യൂറാലിങ്ക് ബ്രെയിന്‍-മെഷീന്‍ ഇന്റര്‍ഫെയ്‌സിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ് ന്യൂറാ ലിങ്ക് വികസിപ്പിച്ചെടുത്ത നാരുകള്‍ക്ക് വലിയ അളവില്‍ വിവരങ്ങള്‍ കൈമാറാനുള്ള ശേഷിയുണ്ട്. ഇതിന്റെ ഒരറ്റം എന്‍ വണ്‍ എന്ന് വിളിക്കുന്ന ചിപ്പുമായി ഘടിപ്പിക്കും. നാരുകള്‍ മറ്റേ അറ്റം തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളില്‍ ഘടിപ്പിക്കും. അതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത റോബോട്ട് ആണ് നാരുകള്‍ തലച്ചോറില്‍ സ്ഥാപിക്കുക. ശേഷം തലയ്ക്ക് പുറത്ത് മറ്റൊരു കുഞ്ഞന്‍ ഉപകരണം സ്ഥാപിക്കും. 'ലിങ്ക്' എന്നാണ് ഇതിന് പേര്. ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. തലച്ചോറിനുള്ളിലെ നാരുകള്‍ വഴി എന്‍ വണ്‍ ചിപ്പിലെത്തുന്ന ഡേറ്റ വയര്‍ലെസ് ആയി ഈ ഉപകരണത്തിലെത്തും. ബ്ലൂടൂത്ത് വഴിയാണ് ഈ വിവരകൈമാറ്റം.
തലയില്‍ ഘടിപ്പിക്കുന്ന ന്യൂറാ ലിങ്ക് ഉപകരണത്തെ ഐഫോണ്‍ വഴി നിയന്ത്രിക്കാം. ശരീര ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് ന്യൂറാ ലിങ്ക് ഉപകരണം ഉപയോഗിച്ച് സ്വന്തം ഫോണുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് ന്യൂറാലിങ്കിന്റെ ശ്രമം. ശേഷം കംപ്യൂട്ടര്‍ മൗസ് ഉപയോഗിക്കാനും, കീബോര്‍ഡ് ഉപയോഗിക്കാനുമുള്ള വഴിയൊരുക്കും. അതായത് രോഗികള്‍ക്ക് പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ന്യൂറാ ലിങ്ക് വഴി സാധിക്കും.
ലബോറട്ടിറി സാമ്പിളുകളില്‍ മാത്രമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ പരീക്ഷണം നടന്നിട്ടുള്ളത്. 2020 ഓടെ ഇത് മനുഷ്യനില്‍ പരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് ഇലോണ്‍ മസ്‌കിന്റേയും സംഘത്തിന്റേയും കണക്കുകൂട്ടല്‍. ഇതിനായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി കാത്തിരിക്കുകയാണ്.
മനുഷ്യബുദ്ധിയെ കവച്ചുവെക്കും വിധം നിര്‍മിത ബുദ്ധി ശക്തിപ്രാപിക്കുമെന്നും അവ മനുഷ്യവംശത്തിന് ഭീഷണിയായേക്കുമെന്നും ഭയപ്പെടുന്ന ഇലോണ്‍ മസ്‌ക്, അത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനായാണ് ന്യൂറാലിങ്ക് എന്ന ആശയവുമായി രംഗത്തെത്തുന്നത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഇതുവഴി കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ നിര്‍മിത ബുദ്ധിയോട് കിടപിടിക്കും വിധം മനുഷ്യനെ പ്രാപ്തനാക്കുക. ഇതിന്റെ ആദ്യ ഘട്ട പദ്ധതിയാണ് ന്യൂറാലിങ്ക് അവതരിപ്പിച്ചത്. ഏതൊരു സാങ്കേതിക പദ്ധതിയേയും പോലെ ആരോഗ്യരംഗത്തും, അക്കാദമിക രംഗത്തും ഉപയോഗപ്രദമാവും വിധമാണ് ന്യൂറാലിങ്ക് ഉപകരണത്തിന്റെ ആദ്യ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന ക്ഷമത എത്രത്തോളമാണെന്ന് അറിയാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. അതിവേഗം അത്ഭുതങ്ങള്‍ സാധ്യമാക്കിയിട്ടുള്ള ഇലോണ്‍ മസ്‌കില്‍ നിന്നും വൈകാതെ തന്നെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha