വേദിയിൽ പ്രസംഗിച്ചു കൊണ്ട് നിന്ന വൈദികനെ പിന്നിൽ നിന്നും ഓടിയെത്തിയ സ്ത്രീ തള്ളി താഴെയിട്ടു; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ; കാരണം ഇതാണ്

50,000 ത്തോളം പേർ കൂടിയ സദസിൽ പ്രസംഗിച്ചു കൊണ്ടിരുന്ന വൈദികനെ പിന്നിൽ നിന്നും പാഞ്ഞെത്തിയ യുവതി തള്ളി താഴെയിട്ടു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിഡിയോ വൈറലായത്തിനു പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബ്രസീലിലെ സാവോപോളോയിലാണ് അമ്പതിനായിരത്തോളം പേരെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. പ്രശസ്ത വൈദികനായ മാര്‍സെലോ റോസ്സിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സ്ത്രീ വിരുദ്ധതയ്ക്കും സ്വവര്‍ഗരതിക്കെതിരെയും ശബ്‍ദമുയർത്തുന്ന വൈദികനാണ് മാര്‍സെലോ റോസി.
കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ കുർബാന നടത്തവെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പറഞ്ഞതിനാലാണ് വൈദികനെ സദസ്സിൽ നിന്നും ഓടി പാഞ്ഞെത്തിയ യുവതി വേദിയില്‍ നിന്നും തള്ളിയിട്ടതെന്നാണ് പറയപ്പെടുന്നത്. കാണികള്‍ക്കിടയിലിരുന്ന് പുരോഹിതന്റെ പ്രസംഗം കേള്‍ക്കുകയായിരുന്ന ഈ യുവതി പെട്ടെന്ന് പ്രകോപിതയാകാൻ കാരണം വൈദികൻറെ പ്രസംഗമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ സ്ത്രീ മാനസിക പ്രശ്നമുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരെ വിട്ടയച്ചു. വീണെങ്കിലും പുരോഹിതന് കാര്യമായ പരിക്കുകളൊന്നുമില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണെങ്കിലും തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ല എന്ന് വൈദികന്‍ പറയുന്നത് വിഡിയോയിൽ കേൾക്കാനാകുന്നില്ല.
https://www.facebook.com/Malayalivartha