കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഇമ്രാൻ ഖാൻ രംഗത്ത്

കുൽഭൂഷൺ ജാധവിനു ആശ്വാസം പകരുന്ന നിർണായക തീരുമാനമാണ് അന്താരാഷ്ട നീതിന്യായ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാൻ വിധിച്ച വധശിക്ഷ തടയുകയും വധശിക്ഷ പുനഃപരിശോധിക്കാൻ പാകിസ്താനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇന്ത്യൻ പ്രധിനിതികൾക്ക് ഖുൽഭുഷൻ ജാതവിനെ കാണാൻ കോടതി അനുമതി നൽകുകയും ചെയ്തു. പാകിസ്ഥാൻ വിയന്ന ഉടമ്പടി ലംഖിച്ചെന്നു അന്താരാഷ്ട്ര നീതിന്യായ കോടതിവ്യക്തമാക്കിയിരുന്നു .
16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂല നിലപാടാണ് രേഖപ്പെടുത്തിയിരുന്നത് . കോടതി വിധി ഇന്ത്യയുടെ വിജയമാണെന്നും ആശ്വാസകരമാണെന്നും അനുകൂലിച്ച് ഒത്തിരി ഏറെപേര് രംഗത്ത് എത്തയിരുന്നു. എന്നാൽ ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിക്കാത്തതിനെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരിക്കുകയാണ്.
കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നടപടി തന്നെയാണെന്നും കേസിൽ വിചാരണ തുടരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ചയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും പാകിസ്ഥാനെ അന്താരാഷ്ട കോടതി തടഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷയുടേയും ജയിൽവാസത്തിന്റെയും കാര്യത്തിൽ പാകിസ്ഥാനിലെ പട്ടാളക്കോടതി പുനർവിചിന്തനം നടത്തണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു. ജാദവിന് തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വച്ചുകൊണ്ട് നീതിപൂർണമായി വിചാരണയിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് കോടതി പറഞ്ഞു. അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് നയതന്ത്ര സഹായം നൽകുന്ന വിയന്ന ഉടമ്പടി പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ കോടതിയോട് ചൂണ്ടിക്കാട്ടിയിരുന്നു.ജാദവിന് ലഭിക്കുന്ന അവകാശങ്ങൾ പാകിസ്ഥാൻ അദ്ദേഹത്തിൽ നിന്നും മറച്ചുവച്ചുവെന്നും ഇന്ത്യൻ പ്രതിനിധികൾ അദ്ദേഹത്തെ കാണുന്നത് പാകിസ്ഥാൻ വിലക്കിയെന്നും കോടതി ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടർന്ന് സത്യവും നീതിയും ജയിച്ചുവെന്നും, കുൽഭൂഷണിന് നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായിട്ടും, ജാദവിനെ തടവിൽ വയ്ക്കുമെന്നും, പാകിസ്ഥാന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ അദ്ദേഹത്തെ വിചാരണ ചെയ്യുകയ്യുള്ളൂ എന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.
അതേസമയം രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ അടങ്ങുന്ന ബെഞ്ച് കേസില്‍ ഇന്ന് വിധി തീർപ്പാക്കാൻ എത്തിയിരുന്നത് . 2016 ല്‍ ബലുചിസ്താനില്‍വെച്ചാണ് കുല്‍ബുഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നതാണ് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നത് . പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസുതണം ചെയ്യാന്‍ എത്തിയ ഇന്ത്യയിലെ നാവിക ഉദ്യോഗസ്ഥാനാണ് ജാദവ് എന്നായിരുന്നു പാകിസ്താന്റെ വാദം.നേവല്‍ ഉദ്യോഗസ്ഥാനായ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്താന് ആരോപിച്ചിരുന്നു .
രഹസ്യ വിചാരണയ്ക്ക് ശേഷം ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 2017 ഡിസംബറില്‍ ഭാര്യയേയും അമ്മയേയും ജയിലില്‍ സന്ദര്‍ശിക്കാന്‍ പാകിസ്താന് അനുമതി നല്‍കിയിരുന്നു. 2017 ഏപ്രിലിലാണ് കുല്‍ബൂഷണ്‍ ജാദവിനെ പാകിസ്താന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്.
https://www.facebook.com/Malayalivartha