ഇനി ഫോട്ടോയെ പേടിക്കേണ്ട... സ്വകാര്യ ചിത്രങ്ങള്‍ സ്വകാര്യമായി തന്നെ ഫെയ്‌സ്ബുക്ക് സൂക്ഷിക്കും

സ്വകാര്യ ചിത്രങ്ങള്‍ പ്രതികാരത്തിന്റെ പേരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സ്വകാര്യ ചിത്രങ്ങളുടെ പേരില്‍ പലരേയുംവീണ്ടും തെറ്റുകളിലേക്ക് എത്തിക്കാറുമുണ്ട്. ഇനി അത്തരത്തില്‍ ആരും പേടിക്കേണ്ട എന്നാണ് ഫെയ്‌സ് ബുക്ക് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഓസട്രേലിയലില്‍ ആരംഭിച്ച, 'റിവഞ്ച് പോണ്‍' പ്രവണതയ്ക്കു തടയിടാനുള്ള ഫെയ്‌സ് ബുക്ക് പദ്ധതി ബ്രിട്ടണ്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനമായി. കാമുകീ കാമുകന്മാര്‍ വേര്‍പിരിഞ്ഞ ശേഷം പ്രതികാരമായി സ്വകാര്യ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന പ്രവണത തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് പദ്ധതിയുടെ നവീകരണം. ഫെയ്‌സ്ബുക്കും രാജ്യാന്തര തലത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക.
ഇതനുസരിച്ച് ഒരാള്‍ക്ക് തന്റെ സ്വകാര്യ ചിത്രം പരക്കുമെന്ന് പേടി തോന്നിയാല്‍ ആ ചിത്രം ഫെയ്‌സ്ബുക്കിലെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യാം. കമ്പനി നിയോഗിച്ച സംഘം ചിത്രം പരിശോധിച്ചതിനുശേഷം ഹാഷ് എന്ന തിരിച്ചറിയല്‍ രേഖ ചിത്രത്തിനു നല്‍കും. ഹാഷ് നിലവില്‍ വരുമ്പോള്‍ അത് ഇമെയിലിലൂടെ അറിയിക്കും. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സെര്‍വറില്‍ നിന്നും ഏഴു ദിവസത്തിനുള്ളില്‍ ചിത്രം നീക്കം ചെയ്യുമെങ്കിലും ഹാഷ് നിലനില്‍ക്കും. പിന്നീട് ആരെങ്കിലും ഈ ചിത്രം ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവയിലൂടെ ഷെയര്‍ ചെയ്താല്‍ ഉടന്‍ അത് തടയാനും സ്വകാര്യത സംരക്ഷിക്കാനും ഹാഷ് സംവിധാനം സഹായിക്കും.
പദ്ധതിതിനെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക 8.7 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ ഫെയ്‌സ്ബുക്കിന് വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നു തെളിഞ്ഞു. ഇതിനുശേഷവും എന്തു വിശ്വസിച്ചാണ് ഫെയ്‌സ്ബുക്കിന് സ്വകാര്യ ചിത്രങ്ങള്‍ നല്‍കാനാകുക എന്ന ചോദ്യവും സമൂഹത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.
https://www.facebook.com/Malayalivartha