ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം

ചെല്ലാനത്ത് വാഹനപരിശോധന നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പരിക്കേറ്റ യുവാവിനെ ബൈക്കില്‍ കെട്ടിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് യുവാവ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും തെളിഞ്ഞു.
അപകടശേഷം പരിക്കേറ്റ യുവാവിനെ 50 കി.മീ അകലെയുള്ള ആശുപത്രിയിലാണ് എത്തിച്ചത്. യുവാവിനെ ബൈക്കില്‍ ഇരുത്തി ആശുപത്രിയില്‍ എത്തിക്കുന്നതും തനിയെ ഉള്ളിലേക്ക് കയറിപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ബൈക്ക് അമിത വേഗത്തില്‍ റോഡിലൂടെ പോകുന്നതും വീഡിയോയില്‍ ഉണ്ട്. പരിക്കേറ്റ യുവാവിന്റെ ദേഹത്ത് മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്നും ആശുപത്രി രേഖയില്‍ പറയുന്നു.
26ന് പുലര്‍ച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു അപകടം നടന്നത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് വന്നപ്പോള്‍ ബൈക്ക് തടയാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായതെന്നാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്ന കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രന്‍, രാഹുല്‍ എന്നിവര്‍ പറഞ്ഞത്. പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും രാഹുല്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. ബൈക്ക് അടുത്തെത്തിയപ്പോള്‍ ആണ് പൊലീസ് കൈകാണിച്ചതെന്നും ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വലിച്ച് തള്ളിയിട്ടുവെന്നുമാണ് രാഹുല്‍ പറഞ്ഞത്.
എന്നാല്‍ യുവാക്കള്‍ അമിതവേഗതയിലാണ് വന്നതെന്നും എന്തോ പന്തികേട് തോന്നി ഓഫീസര്‍ കൈ കാണിക്കുകയുമായിരുന്നുവെന്നും ഡിസിപി അശ്വതി ജിജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബൈക്ക് യാത്രികരെ കയ്യില്‍ പിടിച്ച് വലിച്ചിട്ടില്ലെന്നും ബൈക്ക് പൊലീസുകാരനെ ഇടിച്ച് ഇടുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























