ഫോട്ടോ എടുക്കാൻ പോകുകയാണോ ? വ്യക്തികളുടെ അനുവാദമില്ലാതെ ഫോട്ടോയെടുത്താൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി പോലീസ്

ദുബായ് : അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരുന്നത്. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ അടക്കേണ്ടി വരിക. കുറഞ്ഞത് ഒരു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്. ബീച്ചുകളില്‍ നിയമ ലംഘനം നടത്തിയാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും പറയുന്നു. ബീച്ചില്‍ അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്തതിന് കഴിഞ്ഞ വര്‍ഷം മാത്രം 290 പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സ്ത്രീകളുടെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നു സൈബര്‍ വിഭാഗത്തിെല ലഫ്.അബ്ദുല്‍ റസാഖ് പറഞ്ഞു.
വാഹനാപകടങ്ങൾ നോക്കി നിന്നും ഫോട്ടോയെടുത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇതര വാഹന യാത്രക്കാർക്കെതിരെയും നടപടിയുമായി മുന്നോട്ടു പോകും. അപകട സ്ഥലത്ത് വേഗത്തിലെത്താൻ പൊലീസിനും ആംബുലൻസിനും സാധിക്കാതെ വരുന്നതിനാലാണ് ഇങ്ങനത്തെ തീരുമാനം. കൂടുതൽ അപകടങ്ങൾ ഉണ്ടാകാനും ഇതു കാരണമാകും. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കും പണിയ കിട്ടും.ഇങ്ങനെ ചെയ്‌താൽ തടവും പിഴയുമാണ് യുഎഇ ഫെഡറൽ നിയമപ്രകാരമുള്ള ശിക്ഷ. വാഹനാപകട ദൃശ്യങ്ങൾ പകർത്തിയ പലർക്കും പിഴ ചുമത്തി. അപകട ദൃശ്യങ്ങൾ കാണാൻ വാഹനങ്ങൾ പതുക്കെ ഓടിച്ചവരും മൊബൈൽ ഫോൺ ഉപയോഗിച്ച് അപകട രംഗം പകർത്തിയവരുമാണ് പിടിലായത്.
https://www.facebook.com/Malayalivartha

























