Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്

24 AUGUST 2019 05:35 PM IST
മലയാളി വാര്‍ത്ത

യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി വിവരം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വിവരം ദക്ഷിണ കൊറിയന്‍ സൈന്യമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം നടന്നത്. സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും. എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും പുലർത്തിയിരുന്ന പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്. വടക്കു കിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലായിരുന്നു പരീക്ഷണം നടത്തിയത്. ഉത്ത രകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതേ സമയം നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിക്കുയുണ്ടായി. എന്നാല്‍, ഉത്തര കൊറിയക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അമേരിക്ക വലിയ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക്ക് പോംപിയോയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, ഉത്തര കൊറിയയുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഉത്തരകൊറിയയിലെ യുഎസ് സ്ഥാനപതി സ്റ്റീഫന്‍ ബിഗന്‍ പറഞ്ഞു. ദക്ഷിണകൊറിയയില്‍ നടക്കുന്ന യുഎസ്-ദക്ഷണി കൊറിയ സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയക്ക് കടുത്ത രോക്ഷമാണുള്ളത് . അതിനിടെയാണ് ഉത്തരകൊറിയ വീണ്ടും രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വൊൻസാനിലെ കൽമ പ്രദേശത്തുനിന്ന് മിസൈലുകൾ തൊടുത്തതെന്ന് ദക്ഷിണകൊറിയൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രണ്ടു മിസൈലുകളും 250 കിലോമീറ്റർ താണ്ടി. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയയുടെയും യു.എസിന്റെയും സൈനികവിഭാഗങ്ങൾ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരുകയാണ്.

ആറു ദിവസം മുമ്പ് ഉത്തര കൊറിയ പരീക്ഷിച്ച രണ്ടുമിസൈലുകൾ 600 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കെ.എൻ 23 മിസൈലുകളോ റഷ്യയുടെ ഇസ്കാൻഡർ ബാലിസ്റ്റിക് മിസൈലിന്റെ തദ്ദേശീയമായ പതിപ്പോ ആയിരുന്നു അവ. രണ്ടുമാസംമുമ്പ് യു.എസ്. പ്രസിഡന്റ് അപ്രതീക്ഷിതമായി ഉത്തരകൊറിയൻ അതിർത്തിയിലെത്തി രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ കണ്ടശേഷം ആദ്യമായിട്ടായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രകോപനം. ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽപരീക്ഷണങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ കാരണമാക്കുമെന്ന് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ആണവക്കരാറിനെച്ചൊല്ലിയുള്ള ചർച്ചകളെയും ഇതുബാധിക്കുമെന്ന് ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി കാങ് ക്യുങ് വാ പറഞ്ഞു. അതേസമയം, പരീക്ഷണത്തെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നുമാത്രമാണ് യു.എസ്. വിദേശകാര്യവകുപ്പ് പ്രതികരിച്ചത്. പുതിയ ആയുധങ്ങളാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. രാഷ്ട്രത്തലവൻ കിംജോങ് ഉന്നിന്റെ നേതൃത്വത്തിൽ നേരത്തേനടന്ന പരീക്ഷണം ദക്ഷിണകൊറിയയ്ക്കും യു.എസിനുമുള്ള മുന്നറിയിപ്പാണെന്ന് അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസുമായിചേർന്ന് അടുത്തമാസം സംയുക്ത സൈനികാഭ്യാസം നടത്താനും യു.എസിൽനിന്ന് ഉയർന്ന കാര്യക്ഷമതയുള്ള യുദ്ധവിമാനങ്ങൾ വാങ്ങാനുമുള്ള ദക്ഷിണകൊറിയയുടെ തീരുമാനങ്ങളാണ് ഉത്തരകൊറിയയെ ചൊടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (12 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (43 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (47 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (50 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends