Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക

21 SEPTEMBER 2019 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക. എണ്ണപ്പാടങ്ങള്‍ക്കു നേരെ യുദ്ധസമാനമായ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. സൗദിയിലെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍ എന്നിവ എത്തിക്കുമെന്നാണു റിപ്പോര്‍ട്ട്.

അത്യധുനിക അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് അതിശക്തമായ ആക്രമണമാണ് പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ഹൂതി വിമതര്‍ നടത്തിയത്. കോടികള്‍ മുടക്കി സൗദിയില്‍ സ്ഥാപിച്ചിരുന്ന പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്കക്ക് പാളിപ്പോയി. പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ച അമേരിക്കയ്ക്കു വലിയ തിരിച്ചടി തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൈനികരെ എത്തിക്കുന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. സൗദിയുടെ ആവശ്യപ്രകാരം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നു പെന്റഗണ്‍ വിശദീകരിച്ചു.

കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ സൗദിയിലും യുഎഇയിലും എത്തിക്കുമെന്നും പെന്റഗണ്‍ പറഞ്ഞു. മേഖലയില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ സജ്ജമാക്കാനും അമേരിക്ക ആലോചിക്കുന്നുണ്ട്.

സൗദിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാനിലെ 15 ഇടങ്ങളില്‍ ആക്രമണം നടത്തുകയാണ് തനിക്ക് ഏറ്റവും എളുപ്പമായ കാര്യമെന്നും എന്നാല്‍ അതു ചെയ്യുന്നില്ലെന്നും ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ സൈന്യത്തെ എത്തിക്കാനുള്ള നീക്കം ഇറാനെ പ്രകോപിപ്പിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അത്യാധുനിക സാങ്കേതിക മേന്മയുള്ള പ്രതിരോധ സംവിധാനങ്ങളായിരുന്നു യെമനിലെ ഹൂതികളെ പ്രതിരോധിക്കാന്‍ സൗദിക്ക് യുഎസ് നല്‍കിയിരുന്നത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ യുഎസ് സംവിധാനം പാളിയത് സൗദിക്ക് ഏറെ നഷ്ടമുണ്ടാക്കുകയും ചെയ്തു.

സൗദിയിലെ അബ്‌ഖൈഖ് എണ്ണ പ്ലാന്റിനും ഖുറൈസ് എണ്ണപ്പാടത്തിനും നേരെ 14നു നടന്ന ആക്രമണം രാജ്യാന്തര യുദ്ധവിപണിയില്‍ യുഎസിന്റെ 'മാര്‍ക്കറ്റ്' ഇടിച്ചിരിക്കുകയാണ്. 1970കളില്‍ റഷ്യ തയാറാക്കിയ ഡിസൈനുകള്‍ പ്രകാരമുള്ള ക്രൂയിസ് മിസൈലുകളായിരുന്നു സൗദിക്കു നേരെ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കപ്പെടാൻ തുടങ്ങിയതോടെ ഗൾഫ് മേഖലയിൽ ഒമാൻ ഉൾക്കടലും ഹോർമുസ് കടലിടുക്കും കേന്ദ്രീകരിച്ച് യു.എസിന്റെ നേതൃത്വത്തിൽ പുതിയ നാവികസഖ്യവും നിലവിൽ വന്നിരുന്നു. കൂട്ടായ്മയിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ഇംഗ്ലണ്ട്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ കൂട്ടായ്മ രൂപവത്‌കരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും സഖ്യസേന വക്താവ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (17 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (48 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends