അമേരിക്കയിൽ മോദിക്കെതിരെ പ്രതിഷേധം

അമേരിക്കയിൽ മോദിക്ക് സ്വീകരണം മാത്രമല്ല പ്രതിഷേധവും കിട്ടുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ കനത്ത പ്രതിഷേധം. സമൂഹ മാദ്ധ്യമങ്ങളിലും ഇത്തരം പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ട്. കൂട്ടക്കുരുതി നടത്തിയ വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യാനാവില്ലെന്നും പ്രതിഷേധക്കാര്‍ ഉറക്കെ പറയുന്നു.
എന്നാൽ സമ്മേളന വേദിയിൽ പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് വിവരിച്ചു കൊണ്ടുള്ള ബാനറുകളുമായി പാക് പ്രവിശ്യകളായ ബലൂച്,സിന്ധ് മേഖലകളില്‍ നിന്നുള്ളവരും പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha