കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍ 64ഓളം പേര്‍ക്ക് പരിക്ക്

കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചിലരുടെ നില ഗുരതരമാണെന്നും അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം നടന്നത് റെഡ്‌ക്രോസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിലാണ് .
https://www.facebook.com/Malayalivartha