കാലാവസ്ഥാ വിഷയത്തില്‍ സംസാരിക്കേണ്ട സമയം കഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഇനി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്... കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകം മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാലാവസ്ഥാ വിഷയത്തില്‍ സംസാരിക്കേണ്ട സമയം കഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഇനി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകം മതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഷയത്തില്‍ ആഗോളതലത്തിലെ മനോഭാവത്തില്‍മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഈ ശ്രമം ആഗോളതലത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ(സിംഗിള്‍ യൂസ് പ്ലാസ്റ്റിക്) ഉപഭോഗം നിര്‍ത്തലാക്കുന്നതിനുള്ള ശ്രമം ഇത്തവണത്തെ സ്വാതന്ത്ര്യദിനം മുതല്‍ ഇന്ത്യ ആരംഭിച്ച കാര്യം പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ നല്‍കി. ജലസ്രോതസുകളുടെ സംരക്ഷണം, ജലസംരക്ഷണം, മഴവെള്ള ശേഖരണം എന്നിവ ലക്ഷ്യമാക്കി ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൈക്കൊണ്ട വിവിധ നടപടികളെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha