അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15നാണ് കൂടിക്കാഴ്ചയെന്നാണ് അറിയുന്നത്. വിദേശകാര്യ വക്താവ് രവീഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മോദി 50,000ലേറെ വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത ഹൗഡി മോഡി പരിപാടിയില്‍ ഉടനീളം നിറസാന്നിധ്യമായി ട്രംപുമുണ്ടായിരുന്നു.
ട്രംപിനെ തന്റെ പ്രസംഗത്തിലുടനീളം മോദി പുകഴ്ത്തിയരുന്നു. അതേസമയം, ഇരുവരുടെയും കൂടിക്കാഴ്ചയില്‍ എന്തൊക്കെയായിരിക്കും ചര്‍ച്ചയാവുകയെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha