ഇത്രയും പ്രതീക്ഷിച്ചില്ല... ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രധാനമന്ത്രിയും അമേരിക്കയില്‍ വന്നിറങ്ങി; പ്രോട്ടോക്കോള്‍ അനുസരിച്ച് തുല്യ സ്ഥാനക്കാര്‍; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചപ്പോള്‍ ഇമ്രാന്‍ ഖാന് വേണമെങ്കില്‍ വന്നിട്ട് പോവെന്ന അവസ്ഥ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മറ്റൊരു വിദേശ രാജ്യത്തെ സംബന്ധിച്ച് തുല്യ സ്ഥാനക്കാരാണ്. അതിനാല്‍ തന്നെ അതനുസരിച്ചുള്ള ബഹുമതിയാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഇമ്രാന്‍ ഖാന്റെ സ്വീകരണം കണ്ട് പാകിസ്താനുകാര്‍ തലയില്‍ കൈ വച്ച് പോകുകയാണ്. കഴിഞ്ഞ ദിവസമാണ് മോദിയും ഇമ്രാനും അമേരിക്കയിലെത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും എത്തിയത്. അതേ സമയം മോദിക്ക് ഹൗഡി മോദിയുമുണ്ടായിരുന്നു. ഈ യാത്രയിലാണ് മോദിക്ക് ഉജ്ജ്വല വരവേല്‍പ്പും ഇമ്രാന്‍ ഖാന് മോശം വരവേല്‍പ്പും ലഭിച്ചത്.
കശ്മീര്‍ വിഷയത്തിലെ പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യ പാക് സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കവേ ഇരു രാഷ്ട്ര നേതാക്കളുടെയും അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറിയത്. എന്നാല്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇരു രാഷ്ട്ര നേതാക്കളെയും അമേരിക്ക വരവേറ്റതിന്റെ താരതമ്യമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ട്രംപ് ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഐക്യ രാഷ്ട്രസഭയുടെ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോഡിയാണ് മുഖ്യമായും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്.
അതേ സമയം അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി വിമാനത്താവളത്തില്‍ ചുവന്ന പരവതാനി നിവര്‍ത്തിയയാണ് സ്വീകരിച്ചത്. മാത്രമല്ല സ്വീകരിക്കാനായി ട്രംപ് ഭരണകൂടത്തിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രാലയത്തിലെ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് നിരവധി ഉദ്യോഗസ്ഥരാണ്. മോദിക്ക് ആശംസകള്‍ നല്‍കിയും പൂച്ചെണ്ട് നല്‍കിയും ഒക്കെയാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കായി നല്‍കിയ പൂക്കളില്‍ ഒരു പൂവ് നിലത്ത് വീണു. ഇത് മോദി എടുത്ത് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് സമ്മാനിച്ചു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നുണ്ട്. വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇപ്പോഴും വന്ന്‌കൊണ്ടിരിക്കുന്നത്.
ഇതിനേക്കാള്‍ ഗംഭീര സ്വീകരണമാണ് ഹൗഡി മോദിയില്‍ മോദിക്ക് ലഭിച്ചത്. സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒരു മണിക്കൂറിലേറെയാണ് മോദിയ്‌ക്കൊപ്പം ചെലവഴിച്ചത്. ഇത് പാകിസ്താനെ വല്ലാതെ അസ്വസ്തമാക്കുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ മനംകവരുകയാണ് ഹൗഡി മോദിയിലെ സാന്നിധ്യത്തിലൂടെ യുഎസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ലക്ഷ്യം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുറമെ ഡെമോക്രാറ്റ് നേതാക്കളും എന്‍ആര്‍ജി സ്‌റ്റേഡിയത്തിലെത്തി.
32 ലക്ഷം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം യുഎസിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റ വിഭാഗങ്ങളില്‍ ഒന്നാണ്. ഈ വോട്ട് ബാങ്ക് പിടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ട്രംപ് ഹൂസ്റ്റണിലേക്ക് പറന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയെ ആശ്രയിക്കുന്നത് വലിയ ബഹുമതി തന്നെയാണ്. ലോകത്ത് നിര്‍ണായക സ്വാധീനമുള്ള അമേരിക്കയുടെ ഇന്ത്യയോടുള്ള അനുഭാവം പാകിസ്ഥാനും ചൈനയ്ക്കും രസിക്കില്ല. ഇന്ത്യയുടെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും തീവ്രവാദവും മോദി പ്രതിപാദിച്ചത് കയ്യടിയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കണ്ടത്.
അതേസമയം പാകിസ്താനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. ഇന്ത്യയുടെ സമര്‍ത്ഥമായ രാഷ്ട്രീയ നയതന്ത്രജ്ഞമാണ് ഇന്ത്യയെ ഈ നിലയിലെത്തിച്ചതെന്ന് പാകിസ്താന്‍ ജനങ്ങളും വിലയിരുത്തുന്നു. ചുരുക്കത്തില്‍ ഇനി ഭീഷണി ഇന്ത്യയുടെ അടുത്ത് നടക്കില്ലെന്ന് സാരം.
"
https://www.facebook.com/Malayalivartha