എനിക്കും നൊബേൽ സമ്മാനം കിട്ടാനുള്ള അർഹതയുണ്ട് ; പക്ഷേ നൽകുന്നില്ല ; ഒബാമയ്ക്ക് നോബൽ സമ്മാനം കിട്ടിയത് എന്തിനാണെന്ന് അദ്ദേഹത്തിന് പോലുമറിയില്ല ; ഉള്ളിലെ ആഗ്രഹം തുറന്ന് പറഞ്ഞ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് എന്നാൽ ലോകത്തിൽ വച്ച് ഏറ്റവും വലിയ പദവിയാണ്. ആ പദം അലങ്കരിക്കുന്ന വ്യക്തി ആരായാലും അദ്ദേഹത്തിന് ലോകം കൽപ്പിക്കുന്ന വലിയ വിലയുണ്ട്. എബ്രഹാം ലിങ്കൺ അടക്കമുള്ള ശക്തരായ അമേരിക്കൻ പ്രസിഡന്റുമാരെ ലോകം കണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് പദം അലങ്കരിക്കുന്ന ഡോണാൾഡ് ട്രംപിന് വലിയൊരു ദുഃഖം ഉള്ളിൽ ഉണ്ട്. ആ സങ്കടം അദ്ദേഹം തുറന്നു പറഞ്ഞു. അത് അറിഞ്ഞതോടെ ലോകം ഞെട്ടിയിരിക്കുകയാണ്. ഇതു വരെയും തനിക്ക് ഒരു നൊബേല്‍ സമ്മാനം നേടാനാവാത്തതിന്റെ ദു:ഖം പരസ്യമായി അദ്ദേഹം പങ്കു വെച്ചിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുന്നതിനിടെ തന്റെ ദീര്‍ഘനാളത്തെ സ്വകാര്യ ദു:ഖം അദേഹം തുറന്ന് പറഞ്ഞത്. തനിക്ക് നോബൽ സമ്മാനം കിട്ടാൻ നിരവധി കാരണങ്ങൾ ഉണ്ട്. എന്നാൽ ഇത് വരെയും തനിക്ക് അത് കിട്ടിയിട്ടില്ല. അവര്‍ അത് തനിക്ക് ന്യായമായും തരേണ്ടതാണ്, പക്ഷേ, നല്‍കുന്നില്ല എന്ന് ട്രംപ് കൂട്ടിച്ചേർത്തു. തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കാത്തത് അനീതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
മാത്രമല്ല മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 2009-ല്‍ നൊബേല്‍ സമ്മാനം നല്‍കിയതിനെയും ട്രംപ് വിമര്‍ശിക്കുകയുണ്ടായി. ബറാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കിയത് എന്തിനാണെന്നത് തന്റെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളും ജനങ്ങള്‍ക്കിടയിലെ സഹകരണവും ശക്തമാക്കിയെന്ന കാരണത്താലാണ് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം കിട്ടിയത്. എന്നാല്‍ ഒബാമ അമേരിക്കന്‍ പ്രസിഡന്റായത് കൊണ്ട് മാത്രമാണ് നൊബേല്‍ ലഭിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഒബാമ പ്രസിഡന്റായതിന് പിന്നാലെ തന്നെ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്‍കി. പക്ഷേ, എന്തു കൊണ്ടാണ് തനിക്ക് നൊബേല്‍ ലഭിച്ചതെന്ന കാരണം ഒബാമയ്ക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കി. 2009 ലായിരുന്നു ഒബാമയ്ക്ക് നോബൽ പ്രൈസ് കിട്ടിയത്. എന്നാൽ തനിക്കും അത് കിട്ടാൻ യോഗ്യതയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
തർക്ക പ്രദേശമായ കശ്മീരിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ട്രംപും ഇമ്രാൻ ഖാനും ചർച്ച ചെയ്യുകയായിരുന്നു. നേരത്തേയും നോബേൽ സമ്മാനം പറ്റി ട്രംപ് പറഞ്ഞിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ നിർദ്ദേശിച്ചിട്ടുണ്ടെന്ന വിശദീകരണവുമായി ട്രംപ് നേരത്തെയും ഉയർത്തിയിരുന്നു . അമേരിക്കൻ നാടുകൾ ആകെ ദേശീയ അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ന് വന്നിരുന്നത്. “ജപ്പാനുവേണ്ടി, നിങ്ങളെ ആ സമാധാന പുരസ്കാരത്തിനായി ഞാൻ നാമനിർദ്ദേശം ചെയ്യുന്നു, നിങ്ങൾക്ക് തന്നെ ആ നോബൽ സമ്മാനം നൽകണമെന്ന് ഞാൻ ശക്തമായി ശുപാർശ ചെയ്യുന്നു”, എന്ന് ആബെ ഒരു കത്തയച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് വീണ്ടും തനിക്ക് നോബൽ സമ്മാനം കിട്ടാനുള്ള യോഗ്യതയുണ്ടെന്ന പ്രസ്‍താവന അദ്ദേഹം വീണ്ടും നടത്തിയിരിക്കുന്നത്. ഈ പ്രസ്‍താവനയിൽ നിന്നും നോബൽ സമ്മാന ജേതാവാകാനുള്ള ട്രംപിന്റെ അതിയായ ആഗ്രഹം ഒളിഞ്ഞ് കിടക്കുന്നു.
https://www.facebook.com/Malayalivartha