പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു; യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് പതിനാറുകാരി

യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് പതിനാറുകാരി. യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിക്കെത്തിയ സ്വീഡിഷ് കൗമാരക്കാരി ഗ്രെറ്റ ട്യുൻബർഗ് ലോകനേതാക്കളോടു ചോദിച്ച വാക്കുകൾ ഏവരെയും കുറുക്കിക്കൊള്ളുന്നതായിരുന്നു.
പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു നിങ്ങൾ വരുന്നു. എങ്ങനെ ഇതിനു ധൈര്യം വരുന്നു? എന്ന് ഗ്രെറ്റ ശക്തമായി ആഞ്ഞടിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയും സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ഗ്രേറ്റ തുന്‍ ബാഗിന്റെ ശബ്ദം യു.എന്നിനെ ഞെട്ടിപ്പിച്ചു. പണത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നും അവര്‍ ചോദിച്ചു.
'ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ ലോകത്തിന്റെ മറ്റൊരറ്റത്ത് സ്കൂളിൽ ഇരിക്കേണ്ട കുട്ടിയാണ്. എന്നിട്ടും ഞങ്ങളെപ്പോലുള്ള യുവജനങ്ങളിൽ പ്രതീക്ഷ തേടി നിങ്ങൾ വരുന്നു. ഇതിന് നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു? മുഖം ക്ഷോഭത്താൽ ചുവന്ന കണ്ണിൽ ഈറനണിഞ്ഞാണ് ഗ്രെറ്റ ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തിയത്. ഞങ്ങൾ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവർക്ക് ഒരു മുന്നറിയിപ്പും നൽകി .
ഗ്രെറ്റ ട്യുൻബർഗ് എന്ന സ്കൂൾ വിദ്യാർഥിനി പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയുമാണ് ലോകശ്രദ്ധ നേടിയത്. എല്ലാ വെള്ളിയാഴ്ചകളിലും അവധിയെടുത്ത് സ്വീഡിഷ് പാർലമെന്റിനു മുൻപിൽ കാലാവസ്ഥാ സമരം നടത്തിയാണ് പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടം ഗ്രെറ്റ തുടങ്ങുന്നത്. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരരംഗത്തുണ്ട്. കഴിഞ്ഞ മാർച്ചിൽ രാജ്യാന്തര തലത്തിൽ കാലാവസ്ഥാ മാർച്ചിന് ആഹ്വാനം ചെയ്ത ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഇതാണ് അവസാന അവസരമെന്നും ഇനിയും താമസിച്ചാൽ ഈ ഭൂമി തന്നെ ഇനിയുണ്ടാകില്ല എന്ന മുന്നറിയിപ്പും നൽകി.വിമാനയാത്ര ഒഴിവാക്കി ബോട്ടിലാണ് ഗ്രേറ്റ സ്വീഡനില്‍ നിന്നും ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തിനെത്തിയത്.
https://www.facebook.com/Malayalivartha