ചുണ്ടുകളുടെ വലിപ്പം കൂട്ടാൻ പതിനഞ്ച് തവണ ശസ്ത്ര ക്രിയ ; ഓരോ ചികിത്സയ്ക്കും 11,875 രൂപ ; കാര്യം അറിഞ്ഞവർ ഞെട്ടി

പതിനഞ്ച് തവണ പല തരത്തിൽ ശസ്ത്ര ക്രിയയ്‌ക്ക് വിധേയയായി 22കാരി. ആവശ്യം ഇതായിരുന്നു ചുണ്ടിൻറെ വലുപ്പം കൂട്ടണം. ബള്‍ഗാറിയ സ്വദേശിയായ ആന്‍ഡ്രിയയാണ് സൗന്ദര്യശാസ്‌ത്രത്തിന്‍റെ സഹായത്തോടെ തന്‍റെ ചുണ്ടിന്‍റെ വലുപ്പത്തെ മൂന്നിരട്ടിയായി കൂട്ടിയത്. സോഫിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ ഈ ആവശ്യത്തിനായി വര്‍ഷങ്ങളോളം നിരവധി ആസ്തറ്റിക്ക് (സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച) ക്ലിനിക്കുകൾ സന്ദർശിച്ചു. വലുപ്പം കൂട്ടാനായി ഹൈലൂറോണിക് ആസിഡ് ആന്‍ഡ്രിയയുടെ ചുണ്ടില്‍ കുത്തി വച്ചു. വലുപ്പം കൂടുതലുളള ചുണ്ടുകള്‍ തനിക്ക് ആത്മവിശ്വാസം ആണ് പകര്‍ന്നു തരുമെന്നും അതാണ് തനിക്ക് കൂടുതല്‍ ഇണക്കുന്നത് എന്നുമാണ് ആന്‍ഡ്രിയയുടെ വിശദീകരണം.
ചെറുപ്പം മുതലുളള ആന്‍ഡ്രിയയുടെ ആഗ്രഹമായിരുന്നു ഇപ്പോൾ സഫലമാക്കിയിരിക്കുന്നത്. വലിയ ചുണ്ടുകൽ തന്നെ സുന്ദരിയാക്കുമെന്ന് വിശ്വസിക്കുന്നതായും ആന്‍ഡ്രിയ പറഞ്ഞു. 11,875 രൂപയാണ് ഓരോ ചികിത്സയ്ക്കായും ചിലവായത്. വലുപ്പം കൂട്ടിയതിന് ശേഷമുളള ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ കിട്ടുന്നതായും അവർ വ്യക്തമാക്കി.എന്നാല്‍ പരിഹാസവും വരുന്നുണ്ട്. അത് താന്‍ കാര്യമാക്കുന്നില്ലെന്നും ഇപ്പോഴുള്ള ചുണ്ടുകളിൽ സംതൃപ്തയാണ്. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.
https://www.facebook.com/Malayalivartha