ഗ്രേറ്റ തുന്‍ബര്‍ഗിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ; പരിഹാസം ട്വിറ്ററിലൂടെ

പരിസ്ഥിതി പ്രശ്‌നത്തിൽ ലോക നേതാക്കളെ വിമര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് പരിഹാസവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നടത്തിയ ട്വീറ്റിലായിരുന്നു ട്രംപിന്റെ പരിഹാസം. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തെ അദ്ദേഹം ഇപ്രകാരമായിരുന്നു മറുപടി നൽകിയത്. 'വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു'. വീഡിയോയില്‍ വൈകാരിക ഭാവത്തോടെയായിരുന്നു ഗ്രേറ്റ തുന്‍ബര്‍ഗ് പരിസ്ഥിതി വിഷയത്തിൽ ലോക നേതാക്കൻന്മാരുടെ ഇടപെടലുകളോട് പ്രതിക്കരിച്ചത്. ഈ സാംഭവത്തെയാണ് ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്.
ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടവർ താനുൾപ്പെടുന്ന തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ് പറഞ്ഞു . ഗുരുതരമായ ആരോപണങ്ങളാണ് പെൺക്കുട്ടി നടത്തിയത്.
https://www.facebook.com/Malayalivartha