ട്രംപിനെ തുറിച്ച് നോക്കിയ 16 കാരി; ലോക നേതാക്കളെപോലും അമ്പരപ്പിച്ചവൾ ;ആരാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി തുറിച്ച് നോക്കുന്ന ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന 16-കാരിയാണ് ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രം. . ഗ്രേറ്റയുടെ മുമ്പിലൂടെ ട്രംപ് കടന്നു പോകുമ്പോള്‍ മുഖഭാവം പെട്ടന്നു മാറുന്നതും രൂക്ഷമായി നോക്കുന്നതും ആയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ട്രംപിനോടുള്ള പെരുമാറ്റമാണ് കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. യുഎസ് പ്രസിഡന്റ് വേദിയിലേക്ക് കയറിവന്നപ്പോൾ ഗ്രെറ്റ നെറ്റിചുളിച്ച് ചുണ്ട് കടുപ്പിച്ച് രൂക്ഷമായി നോക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
യു.എന്നില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുകയാണ് ഈ 16-കാരി. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് അവള്‍ ചോദിച്ചു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.
ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തുകയും ഈ സ്ഥിതി തുടർന്നാൽ നാളെയെന്തെന്ന് ലോകജനതയെ ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്ത സ്വീഡൻ സ്വദേശിയായ ഗ്രെറ്റ ട്യുൻബർഗ് എന്ന പതിനാറു കാരി പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയുമാണ് ലോകശ്രദ്ധ ആകർഷിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും അവധിയെടുത്ത് സ്വീഡിഷ് പാർലമെന്റിനു മുൻപിൽ കാലാവസ്ഥാ സമരം നടത്തിയാണ് പരിസ്ഥിതിക്കു വേണ്ടിയുള്ള ഗ്രെറ്റയുടെ പോരാട്ടം തുടങ്ങുന്നത്.
ആദ്യമാദ്യം ഗ്രെറ്റ ഒറ്റയ്ക്കു തുടർന്ന പോരാട്ടം പിന്നീട് സഹപാഠികളും മറ്റു വിദ്യാർഥികളും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. പുതുതലമുറയ്ക്കിടയിൽ പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ പ്രചോദനമായ ഗ്രെറ്റയുടെ പ്രവർത്തനം പതിയെ പതിയെ ലോകശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ മാർച്ചിൽ രാജ്യാന്തര തലത്തിൽ കാലാവസ്ഥാ മാർച്ചിന് ആഹ്വാനം ചെയ്ത ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ഇതാണ് അവസാന അവസരമെന്നും ഇനിയും താമസിച്ചാൽ ഈ ഭൂമി ഇനി ഉണ്ടാകില്ല എന്ന മുന്നറിയിപ്പും നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് കുട്ടികളാണ് കാലാവസ്ഥാ സമരത്തിൽ ഗ്രെറ്റയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്ന് തെരുവിലിറങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ കോണിലുള്ള കുട്ടികളെ പരിസ്ഥിതി സമരത്തിൽ പങ്കാളികളാക്കാൻ ഗ്രെറ്റയ്ക്കു കഴിഞ്ഞു. 2018ൽ ഗ്രെറ്റ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ സംസാരിച്ചു. 2019 ജൂണിൽ ആഗോളതാപന ഭീഷണിയെക്കുറിച്ച് ലോകത്തെ ബോധവത്കരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആംനെസ്റ്റി പുരസ്കാരവും അവളെ തേടിയെത്തി. 2019 ൽ നോർവീജിയൻ പാർലമെന്റിലെ മൂന്ന് അംഗങ്ങൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഗ്രെറ്റയെ നിർദേശിചിരുന്നു.
കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയ ഗ്രെറ്റയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന കാലാവസ്ഥാ സമരത്തിൽ ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. സമരം തിങ്കളാഴ്ചയും തുടരുകയും ഗ്രെറ്റയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘം, ഐക്യരാഷ്ട്ര സംഘടനയ്ക്ക് വിവിധ ലോകരാജ്യങ്ങൾക്കെതിരെ പരാതി നൽകുകയും ചെയ്തു.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലിമെന്റിന് മുമ്പില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ.
ഒബാമ സർക്കാർ കൊണ്ടുവന്ന നിരവധി പരിസ്ഥിതി നിയമങ്ങൾ ട്രംപ് അധികാരമേറ്റ ശേഷം പൊളിച്ചെഴുതുകയായിരുന്നു. വാഹനങ്ങൾ കാർബൺ പുറത്തുവിടുന്നത് കർശനമായി നിയന്ത്രിക്കുന്ന കാലിഫോർണിയൻ നിയമത്തെ കഴിഞ്ഞ ആഴ്ചയാണ് പരിമിതപ്പെടുത്തിയത്. 2017 ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് വിട്ടു നിൽക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച യുഎസിൽ എത്തി ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ട്രംപുമായി സംസാരിക്കാൻ ഒബാമ ആവശ്യപ്പെട്ടെങ്കിലും എന്തിനാണ് വെറുതെ സംസാരിച്ച് സമയം കളയുന്നതെന്നാണ് ഗ്രെറ്റ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഗ്രേറ്റ നടത്തിയ പ്രസംഗത്തെ പരിഹാസരൂപേണ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘ശോഭനമായ ഭാവിയിലേക്ക് നോക്കുന്ന സന്തോഷവതിയായ പെണ്‍കുട്ടി. വളരെ നല്ല കാര്യം’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha