ദുബൈയില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം

ദുബൈയില്‍ ഖിസൈസില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീ പിടിത്തം. ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയര്‍ന്നതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഖിസൈസ്, ഹംറിയ, കറാമ സ്‌റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്ത് എത്തിയെങ്കിലും തീ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിച്ചു. വെയര്‍ഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക് കൂടി പടരുകയാണ്.
മുഹൈസിനയില്‍ ഡ്യൂണ്‍സ് ഹോസ്പിറ്റല്‍ ഗഫൂര്‍ക്കാസ് തട്ടുകട എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം.തീ പിടിത്തം മേഖലയെ മുഴുവന്‍ പുകയിലാഴ്ത്തി. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളും ഉള്ള പ്രദേശമാണിത്.മേഖലയിലെ വീടുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ദുബൈ ഷാര്‍ജ റൂട്ടില്‍ ഗതാഗത കുരുക്ക് കൂടുതലാണ്.
https://www.facebook.com/Malayalivartha