ഒന്നരപ്പതിറ്റാണ്ടു മുൻപ് വിസ നിഷേധിച്ചെങ്കിൽ.... ഇന്ന് കൈപിടിച്ചു; യുഎസ് ആർത്തുവിളിച്ചു ‘മോദി..മോദി...ആവേശത്തോടെ ഇന്ത്യൻ ജനത !

യുഎസിനെ ഇളക്കിമറിച്ച ‘ഹൗഡി മോദി...ഓരോ ഭാരതീയനും ആവേശത്തോടെ കണ്ടു നിന്നു നമ്മുടെ സ്വന്തം പ്രധാനമന്ത്രിയ്ക്ക് യു എസിൽ ലഭിച്ച സ്വീകരണത്തിൽ . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വർധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യത്തെപ്പറ്റി കൂടി വിദക്തർ വിലയിരുത്തി ,ആ കൂടി കാഴ്ചയെ ..എന്നാൽ ഒന്നരപതിറ്റാണ്ട് മുൻപ് .കൃത്യമായി പറഞ്ഞാൽ 14 വർഷങ്ങൾക്ക് മുൻപ് . മോദിയ്ക് വിസ നിഷേധിച്ച യു എസിന്റെ മറ്റൊരു മുഖം കൂടെ നരേന്ദ്രമോദി കണ്ടിരുന്നു . നയതന്ത്ര വീസയ്‌ക്കുള്ള മോഡിയുടെ അപേക്ഷ തള്ളി എന്നു മാത്രമല്ല, അദ്ദേഹത്തിനു നേരത്തേ നൽകിയിരുന്ന ബിസിനസ്-ടൂറിസ്‌റ്റ് വീസ റദ്ദാക്കുകയും ചെയ്‌തു. എന്നാൽ 14 വർഷങ്ങൾക്ക് ഇപ്പുറം മോദി, മോദി... എന്ന് ആവേശം കൊണ്ട ജനസാഗരത്തിനു മുന്നിലേക്കു ട്രംപിന്റെ കൈ പിടിച് മോദി എത്തിയപ്പോൾ ലോകം ഉറ്റുനോക്കി.
ഒരു മണിക്കൂറോളം നീണ്ട മോദിയുടെ പ്രസംഗം മുഴുവനും സദസ്സിലിരുന്ന് ട്രംപ് കേൾക്കുന്ന കാഴ്ച ലോകം അതിശയോടെ നോക്കി കണ്ടു. അതേസമയം നരേന്ദ്രമോദിഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത് യുഎസ് വീസ നിഷേധിച്ചു. 2005 മാർച്ച് അവസാന ആഴ്ച അഞ്ചു ദിവസത്തെ യുഎസ് പര്യടനത്തിനു പുറപ്പെടാനിരിക്കെയായിരുന്നു ആ പ്രഖ്യാപനം. നയതന്ത്ര വീസയ്‌ക്കുള്ള മോഡിയുടെ അപേക്ഷ തള്ളി എന്നു മാത്രമല്ല, അദ്ദേഹത്തിനു നേരത്തേ നൽകിയിരുന്ന ബിസിനസ്-ടൂറിസ്‌റ്റ് വീസ റദ്ദാക്കുകയും ചെയ്‌തു. മതസ്വാതന്ത്യ്രത്തിനെതിരെ പ്രവർത്തിച്ചവർക്കു വീസ നിഷേധിക്കുന്ന വകുപ്പ് ഉപയോഗിച്ചായിരുന്നു മോദിക്ക് 2005ൽ യുഎസ് പ്രവേശനം നിഷേധിച്ചത്. 2002ലെ ഗുജറാത്ത് വർഗീയ കലാപത്തിന്റെ പേരിലായിരുന്നു അത്.
യുഎസിലെ ഫ്ലോറിഡയിൽ ഏഷ്യൻ-അമേരിക്കൻ ഹോട്ടലുടമകളുടെ യോഗത്തിലും ന്യൂയോർക്കിൽ ഒരു പൊതുയോഗത്തിലും മോദി പ്രസംഗിക്കേണ്ടതായിരുന്നു. ഒട്ടേറെ വ്യവസായികളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.ഈ വീസ നിഷേധമാണ് സ്വന്തം സംസ്ഥാനത്തു തന്നെ ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരിൽ രാജ്യാന്തര നിക്ഷേപക സംഗമം 2003ൽ നടത്താൻ മോദിക്ക് പ്രേരകമായതെന്നാണു പറയപ്പെടുന്നത്. അടുത്തിടെ മോദിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയുടെ നിർണായക രംഗങ്ങളിലൊന്നും ഇതായിരുന്നു. അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും യുഎസിലെ മാഡിസൺ സ്‌ക്വയർ ഗാർഡൻ ഹാളിൽ ഉപഗ്രഹ സംപ്രേഷണം വഴി മോദിയുടെ പ്രസംഗം തത്സമയം പ്രദർശിപ്പിച്ചുവെന്നതു മറ്റൊരു ചരിത്രം.
https://www.facebook.com/Malayalivartha