പാക് അധീന കാശ്മീരില്‍ ഭൂചലനം... 26 മരണം, 300 ഓളം പേര്‍ക്ക് പരിക്ക്, ഭൂചലനത്തില്‍ റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്ത്

പാക്കധീന കശ്മീരിലുണ്ടായ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു. വടക്കന്‍ പാകിസ്താനിലും തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുംവരെ പ്രകമ്പനമുണ്ടാക്കിയ ചലനത്തില്‍ 300ഓളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനിലെ മിര്‍പുരില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി ഡെപ്യൂട്ടി കമീഷണര്‍ രാജ കൗസര്‍ പറഞ്ഞു. റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മിര്‍പുരിന് സമീപത്തെ മംഗള ഡാം സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടുത്തെ ജലവൈദ്യുതി കേന്ദ്രം അടച്ചു. അതിനിടെ, ജെലും കനാല്‍ തകര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ പ്രളയത്തിലായി.
ചിലയിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഗര്‍ത്തങ്ങളില്‍ പതിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലടക്കം വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നും ആളുകള്‍ ചകിതരായി പുറത്തിറങ്ങി. രാജ്യത്തെ ആശുപത്രികളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി.
"
https://www.facebook.com/Malayalivartha