കാട്ടുപന്നി വേട്ടയ്ക്കിറങ്ങിയ അച്ഛന് മകന്റെ വെടിയേറ്റ് ദാരുണാന്ത്യം

ഇറ്റാലിയന്‍ ഗ്രാമമായ പോസ്റ്റിഗ്ലിയോണില്‍ 55-കാരനായ മാര്‍ട്ടിനോ കോഡിയോസോവും 34-കാരനായ മകനും കാടിളക്കി കാട്ടുപന്നിയെ വേട്ടയാടാന്‍ പദ്ധതിയിട്ടു.
അച്ഛന്‍ മലമുകളില്‍ നിന്ന് താഴേക്ക് തുരത്തിക്കൊണ്ടുവരണം, മകന്‍ താഴെ നിന്ന് മലമുകളിലേക്ക് കാടിളക്കും എന്നായിരുന്നു പദ്ധതി. പന്നികള്‍ രക്ഷപെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
അതിനായി കാത്തിരിക്കവേ പൊന്തക്കാടുകളില്‍ ഇളക്കം കണ്ട മകന്‍ പന്നിയാണെന്ന് തെറ്റിധരിച്ച് നിറയൊഴിച്ചു. അച്ഛന്റെ നിലവിളി കേട്ടപ്പോഴാണ് അബദ്ധം പറ്റിയത് മനസിലായത്. അച്ഛന്റെ വയറ്റിലേക്കായിരുന്നു വെടിയുണ്ട തുളഞ്ഞു കയറിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
മകനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. അച്ഛനും മകനും വേട്ടയ്ക്കിറങ്ങിയത് ദേശീയോദ്യാനമേഖലയിലാണ്. വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ച മേഖലയാണിത്. അതുകൊണ്ട് തന്നെ ഇരട്ട ശിക്ഷ മകന്‍ അനുഭവിക്കേണ്ടി വരും.
https://www.facebook.com/Malayalivartha