വീടിനകത്ത് കണ്ട പെരുമ്പാമ്പിനെ പിടിക്കാൻ എത്തിയവർ ആ കാഴ്ച്ച കണ്ടു ഞെട്ടി ; സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ

വീടിനുള്ളില്‍ വമ്പന്‍ പെരുമ്പാമ്പിനെയും പെരുമ്പാമ്പിൻറെ വായിൽ നിന്ന് ചാടി പോയ ഉടുമ്പിനെയും കണ്ട് സോഷ്യൽ മീഡിയ ഞെട്ടി. തായ്ലന്‍ഡിലാണ് സംഭവം. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും പറ്റാതെ പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടി. പാമ്ബിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായിൽ നിന്നും ഉടുമ്പ് ചാടിപ്പോയി. ഉടുമ്പിനെ വായിലാക്കിയ പെരുമ്പാമ്പ് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
പെരുമ്പാമ്പിൻറെ വായിൽ അകപ്പെട്ട് പോകുന്നവ വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ ഈ ഉടുമ്പിന് ജീവൻ ഉണ്ടായിരുന്നു . സംഭവത്തിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആളുകൾ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. എന്നാൽ ആ ഉടുമ്പിന് ജീവൻ ഉണ്ടായിരുന്നു. തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവം കാണുന്നതെന്ന് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറഞ്ഞു.
https://www.facebook.com/Malayalivartha