പരാജയം സമ്മതിച്ച് ഇമ്രാൻ ഖാൻ പൊട്ടിക്കരയുന്നു; കശ്മീർ വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി ഇമ്രാൻ ഖാൻ സമ്മതിച്ചു

ഒടുവിൽ പരാജം സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി ഇമ്രാൻ ഖാൻ സമ്മതിച്ചു. വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ സമീപനത്തിൽ നിരാശനാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയിൽ ഇതുവരെ രാജ്യാന്തര സമ്മർദമില്ല എന്ന കാര്യം ഇമ്രാന് ബോധ്യപ്പെട്ടു. എങ്കിലും സമ്മർദം ചെലുത്താൻ വിവിധ വേദികളിൽ പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ സാമ്പത്തിക നിലവാരവും ആഗോള പ്രാധാന്യവും കൊണ്ടാണ് കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ നിലപാടുകൾ രാജ്യാന്തര വേദികളിൽ അവഗണിക്കപ്പെടുന്നതെന്നും 120 കോടി ജനങ്ങളുടെ വിപണിയായിട്ടാണ് ആളുകൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി എന്നിവരും ഇമ്രാൻ ഖാനോടൊപ്പം ഉണ്ടായിരുന്നു.
ജമ്മുകാശ്മീരിനു പ്രത്യേകാധികാരം നൽകുന്ന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം.
370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ വിവിധ രാജ്യാന്തര വേദികളിൽ പാക്കിസ്ഥാൻ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ കശ്മീർ ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യയുടെ നിലപാടിനോടു യോജിക്കുന്ന സമീപനമാണ് എല്ലാവരും സ്വീകരിച്ചത്. വെള്ളിയാഴ്ച യുഎൻ പൊതുസഭാ സമ്മേളനത്തിലും വിഷയം ഉന്നയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.
കശ്മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിൽ നിന്നു പിന്തുണ ഉറപ്പാക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നും പാക്കിസ്ഥാനെയല്ല മറിച്ച് ഇന്ത്യയെയാണ് അവർ വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ (റിട്ട.) ഇജാസ് അഹമ്മദ് ഷാ നേരത്തെ തുറന്നടിച്ചിരുന്നു. കശ്മീർ വിഷയത്തിൽ 58 രാജ്യങ്ങൾ പാക്കിസ്ഥാനോടൊപ്പമെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടതിനു പിന്നാലെയാണ് വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ഇന്ത്യയെയാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നു മന്ത്രി പറഞ്ഞത്.
കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയിൽ നിന്നും ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ചക്ക് തയാറാണെന്ന് ഇമ്രാന്‍ ഖാന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിന്‍വലിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ അവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാട്. ഇതിനു മുന്നോടിയായി ഇമ്രൻ ഖാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു ട്രംപ് ഇമ്രാനോട് ആവർത്തിക്കുകയും ചെയ്തു. മൂന്നാംതവണയാണ് ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി ട്രംപ് മുന്നോട്ട് വന്നത്.
അതോടൊപ്പം തന്നെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെടുത്ത തീരുമാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു പോകേണ്ടിവരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























