ക്ഷണിച്ചിട്ട് അവസാന നിമിഷം ഹൗദി മോദി പരിപാടിയിൽ നിന്നും വിലക്കി ; ആരോപണവുമായി ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ഹാസ്യതാരവുമായ ഹസന്‍ മിന്‍ഹാജ്

അമേരിക്കയിൽ ആർത്തലച്ച ഹൗദി മോദി പരിപാടി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ തല ഉയർത്തി പിടിച്ച നിമിങ്ങളായിരുന്നു സമ്മാനിച്ചത്. 50000ൽ അധികം വരുന്ന അമേരിക്കയിലെ ഇന്ത്യൻ ജനത തങ്ങളുടെ ജന്മ നാടിൻറെ പ്രധാന മന്ത്രിക്ക് ഒരുക്കിയ വലിയ സ്വീകരണം. 50000 ഇന്ത്യൻ വംശജരായ അമേരിക്കക്കാർ അവരുടെ പ്രിയപ്പെട്ട നേതാവിനെ കാണാനും പ്രസംഗം കേൾക്കാനും ഒത്തു കൂടിയ ദിനമായിരുന്നു ഹൗഡി മോദി' . എന്നാൽ ആ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് അനുമതി കിട്ടിയില്ല എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ഹാസ്യതാരവുമായ ഹസന്‍ മിന്‍ഹാജ്. എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിൽ ടെക്സസിലെ ഇന്ത്യൻഫോറം ഒരുക്കിയ ആ പരിപാടിയിൽ തന്നെ പങ്കെടുപ്പിച്ചില്ല എന്ന വിഷമം ഇദ്ദേഹം ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു തുറന്ന് പറഞ്ഞത്. ഹസന്‍ മിന്‍ഹാജിനെ 'ഹൗഡി മോദി' പരിപാടിയില്‍ നിന്ന് വിലക്കിയെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ഇക്കാര്യം വിവരിക്കുന്ന വീഡിയോ മിന്‍ഹാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഹൗഡി മോദി' പരിപാടിയില്‍ അമേരിക്ക എന്ന വിദേശ രാജ്യത്ത് വിജയം കൊയ്യ്തവരെ അനുമോദിക്കുകയുണ്ടായി . ഹാസ്യ താരമായ ഹസന്‍ മിന്‍ഹാജിനും അനുമോദനമുണ്ടായിരുന്നു. ഇതിന് പിന്നാലെ പരിപാടിയിൽ പങ്കെടുക്കാന്‍ വിവരങ്ങള്‍ നല്‍കിയപ്പോഴായിരുന്നു പരിപാടി നടക്കുന്ന ഫുട്ബാള്‍ സ്റ്റേഡിയം നിറഞ്ഞുവെന്നും തനിക്ക് അവിടെ സ്ഥലം ഇല്ല എന്നുമുള്ള മറുപടി കിട്ടിയതെന്നും മിന്‍ഹാജ് വ്യക്തമാക്കി. ഇതേ തുടർന്ന് പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴായിരുന്നു മോദിയുടെ അനിഷ്ടമാണ് തനിക്ക് വിലക്ക് വരാൻ കാരണമായതെന്നും ഈ കാര്യം അധികൃതര്‍ വ്യക്തമാക്കിയെന്നും മിന്‍ഹാജ് അറിഞ്ഞത് . മിന്‍ഹാജ് ഹസ്സൻ അവതരിപ്പിക്കുന്ന നെറ്റ്ഫ്ളിക്സിലെ 'പാട്രിയറ്റ് ആക്‌ട്' എന്ന ഷോ വളരെ പ്രശസ്തമാണ്. ഈ ഷോയില്‍ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിനു കാരണമെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറയുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി അവസാന നിമിഷമായിരുന്നു ഹൗഡി മോഡി പരിപാടിയിൽ നിന്നും തനിക്ക് വിലക്ക് നേരിടേണ്ടി വന്നത്.
മിന്‍ഹാജിന്‍റെ ഷോയും നെറ്റ്ഫ്ളിക്സും ബഹിഷ്കരിക്കാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്ബയിന്‍ നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനെയും ബാലാകോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കിനെയും മിന്‍ഹാജ് തൻറെ ഷോയിലൂടെ കളിയാക്കിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഷോകള്‍ ഇന്ത്യയെ തെറ്റായി ചിത്രീകരിക്കുന്നെന്ന പേരില്‍ നേരത്തെ പരാതികൾ ശക്തമായി നിലനിൽക്കുകയാണ് . നെറ്റ്ഫ്ളിക്സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ലൈല, ഗൗള്‍ എന്നീ സീരീസുകളും ഹസന്‍ മിന്‍ഹാജിന്റെ ചില പരിപാടികളെയും പരാമര്‍ശിച്ചാണ് ഈ പരാതികൾ ഉയർന്നിരുന്നത്.‘നെറ്റ്ഫ്‌ളിക്സിലെ ഷോകള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. മാത്രമല്ല നെറ്റ്ഫ്‌ളിക്സിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ടായിരുന്നു. ഇതൊക്കെ ഹസന് തിരിച്ചടിയാവുകയായിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു കിട്ടുന്ന ഏറ്റവും വലിയ വരവേല്പായിരുന്നു ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായൊരുക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇന്ത്യൻ പ്രധാന മന്ത്രി നിറഞ്ഞു നിന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ഹസ്സൻ . രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഹൗഡി മോദി. നരേന്ദ്ര മോദിയുടെ പ്രസംഗവും . നാനൂറോളം കലാകാരൻമാർ അവതരിപ്പിച്ച ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന ‘വോവെൻ’ എന്ന കലാ-സാംസ്കാരിക പരിപാടിയും നടന്നിരുന്നു. എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിലാണ് ഹസ്സൻ.
https://www.facebook.com/Malayalivartha