ക്വറ്റയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്... പോലീസ് പട്രോളിംഗ് വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്

ഇസ്ലാമാബാദിലെ ക്വറ്റയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് മൂവര്‍ക്കും പരിക്കേറ്റത്. പോലീസ് പട്രോളിംഗ് വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്നു പോലീസ് തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha