സ്ത്രീ ജനനേന്ദ്രിയത്തെ കുറിച്ച് അറിവ് പകരുന്ന മ്യൂസിയം ഒരുങ്ങുന്നു

ലണ്ടനില്‍ ഫ്ലോറന്‍സ് ഷെന്റര്‍ എന്ന യുവതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് ലോക ചരിത്രത്തില്‍ മറ്റെവിടേയും ഉണ്ടായിട്ടില്ലാത്ത ഒന്നാണ്. നവംബറില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് തയ്യാറാക്കുന്നത് സ്ത്രീ ജനനേന്ദ്രിയത്തിനായി ഒരു മ്യൂസിയം ആണ്. മ്യൂസിയത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ 45 ലക്ഷം രൂപയാണ് നേടിയത്.
സ്ത്രീ ജനനേന്ദ്രിയത്തെ സംബന്ധിച്ച് തെറ്റായി പ്രചരിക്കുന്ന നിരവധി കാര്യങ്ങള്‍ മാറ്റിയെടുക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഫ്ലോറന്‍സ് പറയുന്നു. പുരുഷ ജനനേന്ദ്രിയത്തിനുവേണ്ടി സ്ഥാപിച്ച മ്യൂസിയമാണ് പ്രചോദനമായത്. ഫണ്ട് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ആളുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രതീക്ഷിച്ചതിലും ഏറെ ഫണ്ട് ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.
സന്ദര്‍ശകര്‍ക്കായി മ്യൂസിയം തുറന്നു കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് നവംബര്‍ 16-നാണ്. ആദ്യം ഒരു വാടകക്കെട്ടിടത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. പിന്നീട് ആളുകളുടെ പ്രതികരണമറിഞ്ഞതിന് ശേഷം സ്ഥിരം സ്ഥലത്തെ പറ്റി തീരുമാനിക്കുമെന്ന് ഫ്ലോറന്‍സ് പറയുന്നു. കാണികള്‍ക്ക് സ്ത്രീ ജനനേന്ദ്രിയത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇല്ലാതാക്കാനുള്ള വിധത്തിലാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തില്‍ ഉണ്ടാവുമെന്നും ഫ്ലോറന്‍സ് പറയുന്നു.
https://www.facebook.com/Malayalivartha