Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...ഇന്നു മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും...49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക

27 SEPTEMBER 2019 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു...നിലവില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസത്തിലൂടെ കോടികള്‍ കൊയ്യുന്നത് കണ്ടാണ് സൗദിയും നിബന്ധനകളില്‍ അയവു വരുത്താന്‍ പോകുന്നത്. ഇനി മുതല്‍ രാജ്യത്ത് ടൂറിസ്റ്റ് വിസ അനുവദിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തെത്തിക്കാനാണ് സൗദി തയ്യാറെടുക്കുന്നത്

ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും. സൗദി അറേബ്യയുടെ ടൂറിസം മേധാവി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക. വെള്ളിയാഴ്ച രാവിലെ മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ ഹജ്ജ് തീര്‍ത്ഥാടകരായ മുസ്‌ലീങ്ങള്‍ക്കും ബിസിനസ് ട്രിപ്പിലുള്ളവര്‍ക്കും മാത്രമായിരുന്നു സൗദിയിലേക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നത്

80 ഡോളര്‍, അതതായത്, 5670 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ്. എന്നാല്‍, മക്കയിലേയ്ക്കും മദീനയിലേയ്ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. എണ്ണയെ മാത്രം ആശ്രയിക്കുന്നതിന് പകരം സമ്പദ് വ്യവസ്ഥയെ വിപുലീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് സൗദിയുടെ ഈ നീക്കം.

ഇതാദ്യമായാണ് സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് ശേഷം വൻ പരിഷ്കാരങ്ങൾക്കാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങൾ മുൻപ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.
ടൂറിസം വിസ അനുവദിക്കുക വഴി സാമ്പത്തിക രംഗത്ത് വാൻ കുതിച്ച് ചാട്ടമാണ് സൗദി പ്രതീക്ഷിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം. എണ്ണയില്ലാതാകുന്ന കാലഘട്ടം മുന്നില്‍ കണ്ട് അറബ് സമ്പദ്വ്യവസ്ഥയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്

സൗദിയിലെ കര്‍ശന നിയമങ്ങളില്‍ പലതിലും അടുത്തിടെ ഇളവുകള്‍ വരുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക, സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുകയെന്നിവ ഇതില്‍ ചിലതു മാത്രമാണ്

സൗദി അറേബ്യയെ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുക എന്നത് രാജ്യത്തെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമാണെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പ്രസ്താവനയില്‍ അറിയിച്ചു. സൗദിയിലെ അഞ്ച് യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ക്കൊപ്പം പ്രാദേശിക സംസ്‌കാരവും ഊര്‍ജ്ജസ്വലവും ആശ്വാസകരവുമായ പ്രകൃതി സൗന്ദര്യവും കണ്ട് സന്ദര്‍ശകര്‍ തീര്‍ച്ച യായും ആശ്ചര്യപ്പെടും എന്ന് അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു

ടൂറിസം മേഖലക്ക് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശകര്‍ക്ക് കായിക, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ വിസ നല്‍കിത്തുടങ്ങിയിരുന്നു... 2030ഓടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരെ ടൂറിസം സംഭാവന ചെയ്യുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

2030 ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള രാജ്യത്തേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ . നിലവില്‍ തൊഴിലില്ലായ്മ നേരിടുന്ന സൗദിയില്‍ ടൂറിസത്തിന്റെ കടന്നു വരവോടെ ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു

എന്നാല്‍ മദ്യം നിരോധിച്ചിട്ടുള്ളതും സൗദിയില്‍ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്നതും വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതാണ് തീരുമാനത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക, സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുക എന്നിങ്ങനെ സൗദിയിലെ കര്‍ശന നിയമങ്ങളില്‍ പലതിലും അടുത്തിടെ ഇളവുകള്‍ വരുത്തിയിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, ... കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി  (6 minutes ago)

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (26 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (35 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (1 hour ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (2 hours ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (9 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

Malayali Vartha Recommends