ലോകത്തിനുമുന്നിൽ പരിഹാസ പാത്രമായി ഇമ്രാൻ; പാക് പ്രധാനമന്ത്രി കാര്‍ട്ടൂണിസ്റ്റുക്സളുടെ ഇഷ്ട വിഷയം; പരിഹാസവുമായി രാജ്‌നാഥ് സിംഗ്

ലോകത്തിനു മുന്നിൽ ഒരു പരിഹാസ പാത്രമായി മാറിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തൊടുന്നതെന്തും അബദ്ധമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ ഇമ്രാൻ. നിലവിലെ സാഹചര്യത്തിൽ ഇമ്രാൻ ഖാനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വരയ്ക്കാനുള്ള വിഷയങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പരിഹസിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രി. കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചുനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. അന്ന് മുതൽ ഇമ്രാൻ ഖാനെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണുകൾ ഉടലെടുത്തു തുടങ്ങി. പല കാർട്ടൂണുകളിലും ഇമ്രാൻഖാനെ രൂക്ഷമായി വിമര്ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം.
ഇമ്രാന് നേരെ പരിഹാസം ഉയർത്തിയതിനൊപ്പം തന്നെ ഇന്ത്യയുടെ തീരങ്ങളില്‍ മുംബയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുംബയിലെ മസ്ഗാവോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. ഖാന്ധേരി കമ്മീഷന്‍ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സ്വന്തമായി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സിംഗ് പറഞ്ഞു.
'ഖാന്ധേരി, കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യന്‍ സേന അങ്ങേയറ്റം കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സേനയ്ക്ക് ഇനിയും കരുത്ത് നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സമാധാനം കെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി തിരിച്ചടിക്കും.' എന്നിങ്ങനെ പറഞ്ഞതിന് ശേഷമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി വാതിലുകള്‍ തോറും നടന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വിഷയമുണ്ടാക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സംസാരിച്ചതിന് ശേഷം ഒരു ദിവസം കഴിഞ്ഞായിരുന്നു രാജ്‌നാഥ് സിംഗിന്റെ ഇത്തരത്തിലൊരു പ്രസ്താവന.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന് ഗുണം ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി നേരെത്തെ തന്നെ താക്കീത് ചെയ്തിരുന്നു. ഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ ലോകത്തിലെ ഒരു ശക്തിക്കും പാകിസ്ഥാനെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്നും രാജ്‌നാഥ്‌സിംഗ് അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര പൊതുസഭയിലും ഇമ്രാന് തോൽവി തന്നെയായിരുന്നു. ഭീകരവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ പൊതുസഭയില്‍ ആഞ്ഞടിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ ലംഘനമാണെന്ന ഇമ്രാന്റെ പ്രസ്താവനക്ക് മറുപടി നല്‍കവേയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മൈത്ര ഇക്കാര്യം വ്യക്തമാക്കിയത്.
യുഎന്‍ ഉപരോധ പട്ടികയില്‍പ്പെടുത്തിയ അല്‍ഖ്വയ്ദ ഭീകരന് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഏക സര്‍ക്കാരാണ് പാകിസ്ഥാനിലേതെന്നാണ് മൈത്ര സഭയില്‍ പറഞ്ഞത്. ഹാഫിസ് സയീദിനെപ്പോലുള്ള ആഗോള ഭീകരവാദികളെ ലക്ഷ്യം വെച്ച മൈത്ര പാക് പ്രധാനമന്ത്രി സഭയില്‍ നടത്തിയ പ്രസംഗം അപക്വവും അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമാണെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്.
https://www.facebook.com/Malayalivartha