പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; വിമാനം തിരിച്ചിറക്കി

യുന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം തിരിച്ചിറക്കി. ന്യൂയോര്‍ക്കിലാണ് വിമാനം തിരിച്ചിറക്കിയത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വിമാനത്തിനായിരുന്നു സാങ്കേതിക തകരാർ സംഭവിച്ചത്. യുന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപ്പോഴായിരുന്നു സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ ഇറക്കി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ഖാന്‍ അമേരിക്കയിൽ എത്തിയത് . ന്യൂയോർക്കിലെ കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകുന്നേരമോടെയാണ് വിമാനം തിരിച്ചിറക്കിയത്. സൗദി സർക്കാർ അദ്ദേഹത്തിന് യാത്ര ചെയ്യാൻ നൽകിയ പ്രത്യേക വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. എന്നാൽ കുറച്ച് മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിച്ച് തിരികെ പറന്നു.
സൗദി രാജകുമാരൻ നൽകിയ വിമാനത്തിലായിരുന്നു ഇമ്രാൻ ഖാൻ യു എന്നിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നത്. അമേരിക്കയിലേക്ക് എത്തുന്നതിന് മുൻപ് സൗദി സന്ദര്‍ശിക്കുകയായിരുന്ന പാകിസ്ഥാൻ പ്രധാന മന്ത്രിക്ക് സൗദി രാജകുമാരൻ വിമാനം നൽകുയായിരുന്നു . സൗദിയിൽ നിന്നും വാണിജ്യ വിമാനത്തില്‍ അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ സൗദി രാജകുമാരൻ അദ്ദേഹത്തിനായി വിമാനം അനുവദിച്ച് കൊടുക്കുയായിരുന്നു. പാകിസ്ഥാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കര കയറുവാൻ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യത്ത് അതിഥി ആയി എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക വിമാനം അവർ ഏര്‍പ്പാടാക്കി കൊടുത്തത്. ആ വിമാനത്തിലാണ് സാങ്കേതിക തരാറുകൾ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha