ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന ചൈനയിലെ വ്‌ളോഗറുടെ ഞെട്ടിക്കുന്ന യഥാർത്ഥ ജീവിതം തുറന്നുകാട്ടി ഫ്ലാറ്റ് ഉടമസ്ഥ

ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന ചൈനയിലെ വ്‌ളോഗറുടെ ഞെട്ടിക്കുന്ന യഥാർത്ഥ ജീവിതം തുറന്നുകാട്ടി ഫ്ലാറ്റ് ഉടമസ്ഥ. പത്ത് ലക്ഷത്തിലധികം പേര് പിന്തുടരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ലിസ ലീ. വാടക ലഭിക്കാത്തതിന്റെയും ഫ്ലാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തില്‍ ലിസയുടെ ഫ്ലാറ്റ് ഉടമസ്ഥ ചെന്‍ ആണ് സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. നിലത്ത് പലയിടത്തും പട്ടിയുടെ വിസർജ്യങ്ങളും, സാധനങ്ങൾ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാതെ, കിടക്കുന്ന അവസ്ഥയിലായിരുന്നു. വൃത്തിയാക്കാൻ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്ന് ഫ്ലാറ്റ് ഉടമസ്ഥയായ ചെൻ പറയുന്നു. വാടകയിനത്തിൽ വലിയൊരു തുക നൽകാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും ചെൻ ആരോപിക്കുന്നു.
ലിസയുടെ യഥാർഥ ജീവിതം കണ്ട് ഞെട്ടിയ നിരവധി ആരാധകർ മന്റുകളിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. ലിസ വ്യാജനാണെന്നും അൺഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം വീഡിയോ വൈറലായതോടെ ലിസ മാപ്പു ചോദിച്ച് എത്തി. ഫ്ലാറ്റ് ഉടനെ വൃത്തിയാക്കാമെന്ന് ഉറപ്പും കൊടുത്തു. പിന്നീട് ലിസ ഫ്ലാറ്റ് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ചെൻ പങ്കുവച്ചു.
https://www.facebook.com/Malayalivartha